HOME
DETAILS

ഹിന്ദുക്കൾക്ക് തോക്ക്, ഓരോ ഹിന്ദു ഗ്രാമത്തിലും 100 ആയുധങ്ങൾ, നൂഹിൽ വീണ്ടും ഘോഷയാത്ര; പ്രകോപന പ്രസ്താവനകളുമായി ഹിന്ദു മഹാപഞ്ചായത്ത്

  
backup
August 14 2023 | 04:08 AM

hindu-mahapanchayath-provoking-statements-related-to-nuh-violance

ചണ്ഡിഗഡ്: ഹിന്ദുക്കൾക്ക് തോക്ക് ലൈസൻസ് നൽകണ ആവശ്യവുമായി ഹിന്ദു മഹാപഞ്ചായത്ത്. വർഗീയ കലാപം നടന്ന ഹരിയാനയിലെ പല്‍വാളില്‍ നടന്ന ഹിന്ദു സംഘടനകളുടെ മഹാപഞ്ചായത്താണ് പ്രകോപന പ്രസ്താവനകളുമായി രംഗത്ത് വന്നത്. ഹിന്ദുക്കൾക്ക് തോക്ക് ലൈസൻസ് നൽകണമെന്നും ഓരോ ഹിന്ദു ഗ്രാമത്തിലും 100 ആയുധങ്ങൾ വീതം നൽകണമെന്നുമാണ് ആവശ്യം. ഞായറാഴ്ചയായിരുന്നു മഹാപഞ്ചായത്ത്.

വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാവരുതെന്ന നിബന്ധനയോടെയാണ് അ‌ഞ്ഞൂറോളം പേര്‍ക്ക് ഒരുമിച്ച് കൂടാനുള്ള അനുമതി നല്‍കിയത്. എന്നാൽ നിബന്ധന ലംഘിച്ചാണ് പ്രകോപന പ്രസ്താവനകൾ നടത്തിയത്. പല്‍വാളിലെ കിറ ഗ്രാമത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിന്ദു പഞ്ചായത്തിന് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലിസ് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് പോണ്ട്രി ഗ്രാമത്തിലാണ് നടത്തിയത്. ഇവിടെയാണ് നിബന്ധനകൾ ലംഘിച്ചത്. എന്നാൽ സംഭവത്തിൽ ഇതുവരെ പൊലിസ് നടപടിയെടുത്തിട്ടില്ല.

ഈ മാസം 28 ന് നൂഹിൽ വീണ്ടും ഘോഷയാത്ര നടത്താനും ഹിന്ദു മഹാ പഞ്ചായത്ത് തീരുമാനമെടുത്തു. നേരത്തെ നടത്തിയ ഒരു ഘോഷയാത്രയാണ് കലാപത്തിന് കാരണമായത്. എന്നാൽ വീണ്ടും ഘോഷയാത്ര നടത്തണമെന്നാണ് തീവ്രഹിന്ദു സംഘടനകളുടെ പഞ്ചായത്തിന്റെ തീരുമാനം.

അതേസമയം, മേവാത്തിൽ നിന്നും പുറത്തു നിന്ന് വന്നവരെ തിരിച്ചയക്കണം എന്ന് ഗൗ രക്ഷക് ദൾ നേതാവ് ആചാര്യ ആസാദ് ശാസ്ത്രി ആവശ്യപ്പെട്ടു. നുഹ് ജില്ലയുടെ ജില്ലാ പദവി റദ്ദാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നുഹിനെ പല്‍വാള്‍, ഗുരുഗ്രാമം ജില്ലകളുമായി ലയിപ്പിക്കണമെന്നും സംഘര്‍ഷത്തിലെ ഉത്തരവാദികളുടെ വിചാരണ നുഹിന് പുറത്തു വെച്ച് നടത്തണമെന്നു ആവശ്യം ഉന്നയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago