യു.കെയുടെ പുതുക്കിയ വിസ നയം; ഫീസിനത്തില്‍ ഏഴ് ശതമാനത്തിന്റെ വര്‍ധന; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി
യു.കെയുടെ പുതുക്കിയ വിസ നയം; ഫീസിനത്തില്‍ ഏഴ് ശതമാനത്തിന്റെ വര്‍ധന; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി
യു.കെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഋഷി സുനക് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഇന്ത്യക്കാരടക്കമുളള വിദേശികളുടെ സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ഹെല്‍ത്ത് സര്‍ചാര്‍ജ് വര്‍ധനക്ക് പിന്നാലെ വിസ ഫീസുകളിലും വര്‍ധന ഏര്‍പ്പെടുത്തിയത് യു.കെയില്‍ പഠനം ആഗ്രഹിക്കുന്ന മലയാളി വിദ്യാര്‍ഥികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ലോണെടുത്തും, സ്‌കോളര്‍ഷിപ്പ് നേടിയും മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കണ്ട് യു.കെയിലേക്ക് ചേക്കേറിയവരുടെ മോഹങ്ങള്‍ക്കേറ്റ തിരിച്ചടിയാണിത്.
ജൂലൈയിലാണ് ഹെല്‍ത്ത് സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് കൊണ്ട് സുനക് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ വേതന വര്‍ധന ലക്ഷ്യമിട്ടാണ് അപേക്ഷ ഫീസും സര്‍ചാര്‍ജും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിവധ വിസ കാറ്റഗറികളിലായി 5 മുതല്‍ 7 ശതമാനം വരെ വര്‍ധനവാണ് വരുത്തിയത്. നേരത്തെ തന്നെ ഇമിഗ്രേഷന്‍ ഫീസുകളുടെ വമ്പിച്ച ബാധ്യതയില്‍ നട്ടം തിരിഞ്ഞ ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും പുതിയ തീരുമാനം ഇരുട്ടടിയായി.
ഇതുകൂടാതെ വിദഗ്ദ തൊഴിലാളികള്‍ക്കായുള്ള സ്‌പോണ്‍സര്‍ഷിപ്പ് വിസയിലും ബിസിനസ് സ്‌പോണ്‍സര്‍ഷിപ്പ് ലൈസന്‍സിനും ഫീസിനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെങ്കിലും യു.കെയിലേക്ക് വരുന്നവരുടെ ചെലവ് കൂട്ടുന്ന നിര്‍ദേശങ്ങളാണിത്. വിസ ഫീസിനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പ്, സ്റ്റുഡന്റ് വിസ, സെറ്റില്‍മെന്റ്, മുന്‍ഗണന വിസകള്‍, എന്‍ട്രി ക്ലിയറന്‍സ് തുടങ്ങിയവയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റുഡന്റ് വിസകള്‍കളും, മുന്‍ഗണന സേവന അപേക്ഷകളും തുല്യമാക്കാനാണ് തീരുമാനം. ഇതുമൂലം യു.കെയ്ക്കകത്ത് നിന്നോ പുറത്ത് നിന്നോ അപേക്ഷ സമര്‍പ്പിച്ചാലും കൂടിയ തുക നല്‍കേണ്ടി വരുമന്നതും ഇന്ത്യന്‍ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഇനി മുതല്‍ വിദ്യാര്‍ഥികള്‍ ഒഴികെയുള്ള മറ്റ് കുടിയേറ്റക്കാരില്‍ നിന്നെല്ലാം ഹെല്‍ത്ത് സര്‍ച്ചാര്‍ജ് ഇനത്തില്‍ 1035 പൗണ്ട് ഈടാക്കാനാണ് തീരുമാനം. നേരത്തെ ഉണ്ടായിരുന്ന 624 പൗണ്ടില്‍ നിന്നാണ് ഇത്ര ഭീമമായ വര്‍ധന ഉണ്ടായിരിക്കുന്നത.് വിദേശ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം 776 പൗണ്ടാണ് ഹെല്‍ത്ത് സര്‍ചാര്‍ജ്. 470 പൗണ്ടില്‍ നിന്നാണ് വര്‍ധന. നിരക്ക് വര്‍ധന വിസ അപേക്ഷയില്‍ മൊത്തം പ്രതിഫലിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ വര്‍ഷം ആദ്യമാണ് യു.കെ സര്‍ക്കാര്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കുള്ള വിസ നിയമങ്ങല്‍ കര്‍ശനമാക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ നിയമത്തിലൂടെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് അവരുടെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സ്റ്റുഡന്റ് വിസയില്‍ നിന്നും തൊഴില്‍ വിസയിലേക്ക് മാറുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."