ഫോണിലെ സ്‌ക്രീനിന് കുറുകെ പച്ചവര പ്രത്യക്ഷപ്പെട്ടോ? : ഈസിയായി പ്രശ്‌നം പരിഹരിക്കാം
ഫോണിലെ സ്‌ക്രീനിന് കുറുകെ പച്ചവര പ്രത്യക്ഷപ്പെട്ടോ?
ഒട്ടുമിക്ക സ്മാര്‍ട്ട് ഫോണുകളിലും കാണുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചില വരകള്‍. പ്രധാനമായും പച്ച നിറത്തിലാണ് ഈ വരകള്‍ കാണപ്പെടുന്നത്. ഇത് ഫോണിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും.
ഇത്തരം സാഹചര്യങ്ങളില്‍ പെട്ടെന്ന് തന്നെ ഫോണ്‍ റിപ്പയറിങ് ഷോപ്പുകളില്‍ കൊണ്ടുപോകാറാണ് പതിവ്. കാര്യം കൂടുതല്‍ വഷളായാല്‍ മറ്റൊരു ഫോണ്‍ വാങ്ങും. എന്നാല്‍ ഡിസ്‌പ്ലേ കണക്ടര്‍ മൂലമോ അല്ലെങ്കില്‍ വെള്ളത്തില്‍ വീണത് മൂലമോ ആണ് ഈ പ്രശ്‌നം ഉണ്ടായിരിക്കുന്നത് എങ്കില്‍ അടുത്തുള്ള സര്‍വ്വീസ് സെന്ററില്‍ പോകുന്നതായിരിക്കും നല്ലത്.
പകരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനാലോ ഫോണിന്റെ കോണ്‍ഫിഗറേഷന്‍ തെറ്റിക്കിടക്കുന്നതിനാലോ ആണ് ഈ പ്രശ്‌നം ഉണ്ടാകുന്നത് എങ്കില്‍ ഉപഭോക്താക്കള്‍ക്ക് തന്നെ ഇത് പരിഹരിക്കാവുന്നതാണ്.
ഇതിനായി ചില പൊടിക്കൈകള്‍ പരീക്ഷിക്കാം. നിങ്ങളുടെ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നത് ഒരു പക്ഷെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാക്കിയേക്കാം. ഫോണ്‍ ഓഫ് ചെയ്ത് വീണ്ടും ഓണ്‍ ആക്കിയതിന് ശേഷമായിരിക്കണം റീസ്റ്റാര്‍ട്ട് ചെയ്യേണ്ടത്.
ഫോണിന്റെ സോഫ്റ്റുവെയറിലെ ഏതെങ്കിലും താല്‍ക്കാലിക തകരാര്‍ മൂലമാണ് ഗ്രീന്‍ ലൈന്‍ വന്നത് എങ്കില്‍ ഇങ്ങനെ ചെയ്യുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടും. മറ്റൊരു മാര്‍ഗമാണ് ഫോണ്‍ സേഫ് മോഡില്‍ ഇട്ടതിന് ശേഷം റീസ്റ്റാര്‍ട്ട് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ഫോണിലെ ആവിശ്യമായ കാര്യങ്ങള്‍ സേഫ് ആക്കിയതിന് ശേഷമായിരിക്കും ഫോണ്‍ റീസ്റ്റാര്‍ട്ട് ആകുക. ഇതും സോഫ്റ്റുവെയര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ്.
ഒരു പ്രത്യേക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷമാണ് നിങ്ങളുടെ ഫോണില്‍ പച്ച വര പ്രത്യക്ഷപ്പെട്ടത് എങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ആ ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. സെറ്റിംഗ്‌സില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ആതും മാറ്റി പഴയപടി ആക്കേണ്ടതാണ്. നിങ്ങളുടെ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുന്നതും ചിലപ്പോള്‍ ഇത്തരത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതാണ്.
ഇത്രയും ചെയ്തിട്ടും ഫോണിന്റെ പ്രശ്നത്തിൽ പരിഹാരം ആയില്ലെങ്കിൽ അവസാനമായി ഫാക്ടറി റീസെറ്റ് ചെയ്യുന്നത് ചിലപ്പോൾ ഗുണം ചെയ്യുന്നതാണ്. എന്നാൽ ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ഫോണിലെ ഡേറ്റകൾ എല്ലാം നഷ്ടപ്പെടും എന്ന് ഓർമ്മ വേണം. ആയതിനാൽ ആവിശ്യമുള്ള ഡേറ്റ വേറെ കോപ്പി ചെയ്തുവെച്ചതിന് ശേഷം ആയിരിക്കണം ഫാക്ടറി റീസെറ്റ് ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."