സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയെന്ന് കെ.എസ്.ഇ.ബി
സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയെന്ന് കെ.എസ്.ഇ.ബി സര്‍ക്കാരിനെ അറിയിച്ചു. നിലവില്‍ കൂടിയ വിലക്ക് വൈദ്യുതി വാങ്ങും. പവര്‍കട്ട് വേണോയെന്ന് ഈ മാസം 21 ന് ശേഷം തീരുമാനിക്കും. എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോര്‍ട്ട് നല്കാന് കെ.എസ്.ഇ.ബി ചെയര്‍മാനോട് മന്ത്രി നിര്‍ദേശിച്ചു.
ഉന്നതതല ചര്‍ച്ചയിലാണ് കെ.എസ്.ഇ.ബി ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്. 37 ശതമാനം ജലം മാത്രമാണ് ഡാമുകളില്‍ അവശേഷിക്കുന്നത്. അതുകൊണ്ട് തന്നെ ആഭ്യന്തര ഉല്പാദനം കുറച്ചിട്ടുണ്ട് പകരം പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് കൂടിയ വിലക്കാണ് ഇപ്പോള്‍ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്. ഇതിനായി ദിനംപ്രതി 10 കോടി രൂപയ്ക്കടുത്താണ് ചെലവാകുന്നത്. അതുകൊണ്ട് തന്നെ കിട്ടുന്ന വരുമാനം വൈദ്യുതി വാങ്ങാനായി ഉപയോഗിക്കേണ്ട സ്ഥിതിയാണിപ്പോയുള്ളത്.
ഇത്തരത്തില്‍ പ്രതിസന്ധി തുടരുകയാണെങ്കില്‍ അടുത്ത മാസം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നതും പ്രതിസന്ധിയിലാകുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."