ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള തുക നല്‍കുന്നത് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ്
ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള തുക നല്‍കുന്നത് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക പിതാവ് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് കൈമാറും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതിയായ തലശ്ശേരിയിലെ മുന്‍ സി.പി.എം പ്രവര്‍ത്തകന്‍ സി.ഒ.ടി നസീറിന്റെ മാതാവാണ് പണം നല്‍കുന്നത്. ഇതിനായി ഇവര്‍ പാമ്പാടിയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ എത്തിയിട്ടുണ്ട്.കേസ് നടക്കുന്നതിനിടെ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് ഉമ്മന്‍ചാണ്ടി എടുത്തിരുന്നു.
പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മന്‍ പത്രിക നല്‍കുക. പാമ്പാടിയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ള മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പമാണ് പത്രിക സമര്‍പ്പിക്കാന്‍ ചാണ്ടി ഉമ്മന്‍ എത്തുക.
തൃക്കാക്കര മോഡല്‍ പ്രചാരണ തന്ത്രമാണ് പുതുപ്പള്ളിയിലും യുഡിഎഫ് ആസൂത്രണം ചെയ്യുന്നത്. പഴുതടച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ന്ന ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യം. ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ പ്രചാരണത്തിന്റെ മുന്‍പന്തിയിലുണ്ടാകും.
എന്‍.ഡി.എ സ്ഥാനാര്‍ഥി ലിജിന്‍ ലാലും ഇന്ന് ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പാമ്പാടിയില്‍ നിന്നും പള്ളിക്കത്തോട് വരെ തുറന്ന ജീപ്പിലാകും എത്തുക. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ ഒപ്പമുണ്ടാകും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് ഇന്നലെ പത്രിക നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."