ഇനി ബാലിയില്‍ വീടുവാങ്ങി താമസിക്കാം; ഗോള്‍ഡന്‍ വിസ അവതരിപ്പിച്ച് ഇന്തോനേഷ്യ; വമ്പന്‍ അവസരം
ഇനി ബാലിയില്‍ വീടുവാങ്ങി താമസിക്കാം; ഗോള്‍ഡന്‍ വിസ അവതരിപ്പിച്ച് ഇന്തോനേഷ്യ; വമ്പന്‍ അവസരം
ടൂറിസത്തിന് പേരുകേട്ട നാടാണ് ഇന്തോനേഷ്യ. ബാലി, സുമാത്ര, ജാവ, സുലാവേസി എന്നിങ്ങനെ 17000 ലധികം ദ്വീപുകളുടെ കൂട്ടമായ ഇന്തോനേഷ്യ ഏഷ്യയിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ്. പ്രകൃതി രമണീയതയും മനോഹരങ്ങളായ ബീച്ചുകളും മറ്റ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും കൊണ്ട് അനുഗ്രഹീതമായ രാജ്യമാണിത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ വിദേശികള്‍ സന്ദര്‍ശിക്കുന്ന ബാലിയാണ് വിനോദ സഞ്ചാരത്തിന്റെ കേന്ദ്രമെന്ന് തന്നെ പറയാം. യാത്രകള്‍ ഇഷ്ടപ്പെടുന്ന നിങ്ങളില്‍ ചിലരെങ്കിലും ഇതിനോടകം ബാലി സന്ദര്‍ശിച്ചിട്ടുമുണ്ടാവും. അതിനിടയില്‍ ഒരിക്കലെങ്കിലും ബാലിയില്‍ ഒരു വീട് വെച്ച് താമസിക്കണമെന്ന് നിങ്ങളില്‍ പലരും ആഗ്രഹിച്ചിട്ടുമുണ്ടാവും.
എങ്കില്‍ അത്തരക്കാര്‍ക്കായി ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇനി നിങ്ങള്‍ക്ക് ബാലിയടക്കമുള്ള ഇന്തോനേഷ്യയിലെ ദ്വീപുകളില്‍ ഭൂമി വാങ്ങാനും വീട് വെക്കാനും സാധിക്കുന്നതാണ്. രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗോള്‍ഡന്‍ വിസ പുറത്തിറക്കാനാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അഞ്ച് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയുള്ള വിസകള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗോള്‍ഡന്‍ വിസ നേടുന്നവര്‍ക്ക് ഇന്തോനേഷ്യയില്‍ എവിടെയും ഭൂമി വാങ്ങാനും കെട്ടിടങ്ങള്‍ നിര്‍മിക്കാനും ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനും സാധിച്ചേക്കും. ഇവരെ പിന്നീട് പൗരത്വം നല്‍കി രാജ്യത്ത് സ്ഥിര പെര്‍മിറ്റ് നല്‍കാനും തീരുമാനമുണ്ട്.
എന്നാല്‍ ഗോള്‍ഡന്‍ വിസ നേടുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ചോ, ഫീസിനെ കുറിച്ചോ വിശദമായ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടില്ല്. ഇന്ത്യക്കാരായ വിദേശികളെ രാജ്യത്തെത്തിക്കുന്നതോടെ കൂടുതല്‍ വിദേശ നാണ്യം നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് ഇന്തോനേഷ്യയുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ പുരോഗതിക്ക് കാരണമാകുമെന്നാണ് കരുതുന്നത്.
സമീപ കാലത്തായി ലോകത്താകമാനം വിവിധ രാജ്യങ്ങള്‍ തങ്ങളുടെ കുടിയേറ്റ നിയമങ്ങള്‍ ലഘൂകരിക്കാന്‍ തയ്യാറായിരുന്നു. നേരത്തെ ഗ്രീസ്, മെക്‌സിക്കോ, ശ്രീലങ്ക, കാനഡ, കോസ്‌റ്റോറിക്ക തുടങ്ങിയ രാജ്യങ്ങളും വിദേശികള്‍ക്കായി ഗോള്‍ഡന്‍ വിസ പദ്ധതി നടപ്പിലാക്കിയിരുന്നു. കോവിഡിന് ശേഷം മുതല്‍ ഇന്തോനേഷ്യ തങ്ങളുടെ വിസ നടപടിക്രമങ്ങളിലും മാറ്റം കൊണ്ടുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യന്‍ ബാങ്കുകളില്‍ 130,000 യു.എസ് ഡോളര്‍ നിക്ഷേപമുള്ളവര്‍ക്കായി സെക്കന്റ് ഹോം വിസയെന്ന പുതിയ പദ്ധതിക്കും ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ രൂപം കൊടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."