HOME
DETAILS

സ്‌പോർട്‌സ്മാൻ സ്പിരിറ്റ്

  
backup
August 19 2023 | 18:08 PM

sportsman-spirit

നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ അമരക്കാരൻ ശരത് പവാറിനെ ശിവസേന വക്താവ് സഞ്ജയ് റാവത്ത് 'ഭീഷ്മ പിതാമഹൻ' എന്ന് വിശേഷിപ്പിക്കുമ്പോൾ സംഭവിക്കുന്നത് അദ്ദേഹം നയിക്കുന്നത് മഹാഭാരതവശാൽ തോറ്റമ്പിയ കൗരവപ്പടയാവും. അപ്പുറത്തേത് പാണ്ഡവപ്പടയും. കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എയുടെ അധ്യക്ഷ പദവി ശരത് പവാറിന് നൽകണമെന്ന് ആവശ്യപ്പെട്ട സഞ്ജയ് റാവത്തിന് പവാറിന്റെ കാര്യത്തിൽ ഉറപ്പുവന്നോ? മുന്നണിയെ പിന്നിൽനിന്ന് കുത്തി ബി.ജെ.പിയുടെ പാളയത്തിൽ ചേക്കേറിയ അജിത് പവാറിനെ പലതവണ കാണുകയും നരേന്ദ്ര മോദിയുള്ള ചടങ്ങിനെത്താൻ ഔത്സുക്യം കാണിക്കുകയും ചെയ്യുന്ന ശരത് പവാർ തെല്ലല്ല ദേശീയരാഷ്ട്രീയത്തെയും പ്രത്യേകിച്ച് മഹാരാഷ്ട്ര രാഷ്ട്ര തന്ത്രത്തെയും ആശങ്കയിൽ നിർത്തുന്നത്. പവാറിന്റെ ചരിത്രം അറിയാവുന്നവർക്ക് അദ്ദേഹം എങ്ങോട്ട് പോയാലും അത്ഭുതം കാണില്ല.


പക്ഷേ അദ്ദേഹം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലെ സ്വാഭിമാൻ റാലികളിൽ ബി.ജെ.പിക്കും അവർക്കൊപ്പമെത്തിയ പാർട്ടി നേതാക്കൾക്കും കണക്കിന് കൊടുക്കുന്നുണ്ട്. അധികാരത്തിന് പിന്നാലെ ഓടുമ്പോൾ ജയിപ്പിച്ച ജനത്തെ മറക്കരുതെന്ന് അജിത് പവാർ പക്ഷത്തെ എം.എൽ.എമാരെ ഓർമിപ്പിക്കുന്നു. 'ബിജെ.പിയെ താഴെയിറക്കാനാണ് മഹാരാഷ്ട്രക്കാർ നിങ്ങൾക്ക് വോട്ടുനൽകിയത്. അതു മറന്ന് നിങ്ങൾ ബി.ജെ.പിക്കൊപ്പം ആയാൽ വോട്ടർമാരുടെ സമീപത്തേക്ക് തിരിച്ചുവരുമെന്നും പോളിങ് ബൂത്തിൽ ഏത് ബട്ടൺ അമർത്തണമെന്ന് ജനമാണ് തീരുമാനിക്കുകയെന്നും മറക്കരുത്'.


കളികളിൽ കേമനാണ് ശരത് പവാർ. ക്രിക്കറ്റ്, കബഡി, ഗുസ്തി, ഖൊഖൊ, ഫുട്ബോൾ എന്നിവയിലെല്ലാം തൽപരനാണെന്നതിന് തെളിവ് ദീർഘകാലമായി വിവിധ സ്‌പോർട്‌സ് അസോസിയേഷനുകളുടെ ഭാരവാഹിയായതുതന്നെ. സച്ചിൻ ടെണ്ടുൽക്കറെ സംഭാവന ചെയ്ത മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായ ശരത് പവാർ കബഡി, ഖൊഖൊ, ഗുസ്തി അസോസിയേഷനുകളുടെ സംസ്ഥാന പ്രസിഡന്റായിരുന്നിട്ടുണ്ട്. ക്രിക്കറ്റ് ബോർഡിലെ കളികളിൽ ഹരം പിടിച്ച അദ്ദേഹം പലപ്പോഴും തന്റെ വലിയ രാഷ്ട്രീയ അധികാരങ്ങളെയും ചുമതലകളെയും മറന്നിട്ടുമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഇന്ത്യൻ ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷനായ പവാർ അന്തർദേശീയ കൗൺസിലിന്റെ വൈസ് പ്രസിഡന്റും പ്രസിഡന്റും ആയി പ്രവർത്തിച്ചു. സ്‌പോർട്‌സിലായാലും രാഷ്ട്രീയത്തിലായാലും ശത്രുവും മിത്രവും മാറിക്കൊണ്ടിരിക്കും.


അജിത് പവാറിനെ ബി.ജെ.പി പാളയത്തിലെത്തിച്ച കാരണങ്ങളെല്ലാം ശരത് പവാറിനും ബാധകമാണ്. പ്രധാനമായും അഴിമതിക്കേസുകൾതന്നെ. അമിത്ഷാ തലോടുന്നതോടെ എല്ലാ അഴിമതിക്കേസുകളിൽ നിന്നും മുക്തമാകാൻ കഴിയും. ഇല്ലെങ്കിൽ രാഹുൽ ഗാന്ധിയായാലും കേസുകളിൽ പെട്ട് വട്ടം കറങ്ങുക തന്നെ ചെയ്യും. കോടതികൾ പോലും രക്ഷയായെന്നു വരില്ല.


നാലു തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയും രണ്ടുതവണ കേന്ദ്രമന്ത്രിയുമായ ശരത് പവാർ ഇന്ത്യയിലെ ഒന്നാംനിര നേതാവാണ്. രാജീവ് ഗാന്ധിയുടെ മരണശേഷം പി.വി നരസിംഹറാവു കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോൾ ആര് പ്രധാനമന്ത്രി എന്ന ചോദ്യം വന്നിരുന്നു. മഹാരാഷ്ട്രയിൽനിന്ന് ഏറെ എം.പിമാരുണ്ടായിരുന്നിട്ടും പവാറിന് പ്രധാനമന്ത്രിയാവാനായില്ല. സഹിച്ചു കാത്തുനിന്നു. കോൺഗ്രസിനെ നയിക്കാനുള്ള സ്‌നേഹപൂർവ നിർബന്ധത്തിന് വഴങ്ങി സോണിയ വന്നതോടെ ഹതാശനായ ശരത് പവാർ ഇറ്റാലിയൻ പൗരത്വ പ്രശ്‌നം ഉയർത്തി കോൺഗ്രസ് വിടുകയും എൻ.സി.പി രൂപവൽക്കരിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസുമായി കൂടാൻ പവാർ മടിച്ചില്ല. ഇതാണ് സ്‌പോർട്‌സ്മാൻ സ്പിരിറ്റ്.


1940 ഡിസമ്പർ 12ന് ഗോവിന്ദറാവു പവാറിന്റെയും ശാരദാ ഭായിയുടെയും 11 മക്കളിലൊരാളായി ജനിച്ച ശരത് പവാർ 1958ൽ യൂത്ത് കോൺഗ്രസിൽ പ്രവർത്തനം ആരംഭിച്ചു. അച്ഛനു പിന്നാലെ കർഷക സഹകരണ സംഘങ്ങളിലും മുഴുകി. പഞ്ചസാര വ്യവസായികളുടെ പിന്തുണയോടെ 1967ൽ ബാരാമതിയിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടി. 1990 വരെ ഈ മണ്ഡലം ഒരാളെയേ ജയിപ്പിച്ചിട്ടുള്ളൂ. 1975ൽ ആഭ്യന്തര വകുപ്പ് മന്ത്രിയായി. ഇന്ദിരാഗാന്ധിയുടെ കാലത്തെ പാർട്ടി പിളർപ്പിൽ ഐ വിഭാഗത്തിലായ പവാർ പിന്നീട് കോൺഗ്രസ് യു. വിന്റെ ഭാഗമായി. ഇതേ സമയത്തുതന്നെ ഭരണത്തിൽ ഇരുവിഭാഗം കോൺഗ്രസുകളും സഹകരിച്ചു

. 1978ൽ സ്വന്തം ഗ്രൂപ്പുണ്ടാക്കി 38ാം വയസിൽ മുഖ്യമന്ത്രിയായെങ്കിലും 1980ൽ അധികാരത്തിലേക്ക് തിരിച്ചുവന്ന ഇന്ദിരാഗാന്ധി ഈ സർക്കാരിനെ പിരിച്ചുവിട്ടു. ബാരാമതി മണ്ഡലം കരതലാമലകം പോലെ പവാറിന്റെ കൈകളിൽ ഭദ്രം. 1984ൽ ബാരാമതിയിൽനിന്ന് ലോക്‌സഭയിലേക്ക് ജയിച്ച പവാർ, 1985ൽ അവിടെനിന്നുതന്നെ നിയമസഭയിലേക്കു മത്സരിക്കുകയും ലോക്‌സഭാംഗത്വം രാജിവയ്ക്കുകയും ചെയ്തു. അന്ന് ബി.ജെ.പി കൂടി ഉൾപ്പെട്ട പ്രതിപക്ഷത്തിന്റെ നേതാവായി പവാർ.


1988ൽ പവാറിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കിയത് രാജീവ് ഗാന്ധിയാണ്. നരസിംഹ റാവുവിന്റെ കാലത്ത് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചാണ് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായത്. മഹാരാഷ്ട്ര കൃഷ്ണ വാലി ഡവലപ്‌മെന്റ് കോർപറേഷൻ ഭൂമി വിതരണവുമായി ബന്ധപ്പെട്ട കേസിൽ പവാറും അജിത് പവാറും മകൾ സുപ്രിയ സുലെയും ഭർത്താവ് സദാനന്ദയുമെല്ലാം പ്രതിസ്ഥാനത്താണ്.
2014ൽ നരേന്ദ്രമോദി അധികാരത്തിൽ വന്ന് മൂന്നുവർഷം കഴിഞ്ഞപ്പോഴാണ് 2017ൽ പവാറിന് പത്മവിഭൂഷൺ ലഭിച്ചത്. അതാണ് സ്‌പോർട്സ്മാൻ സ്പിരിറ്റ്.

Content Highlights:Editorial in aug 20 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  8 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  27 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago