HOME
DETAILS

കനത്ത മഴ: സുരക്ഷിതമായി വാഹനമോടിക്കാൻ നിർദേശിച്ച് പൊലിസ്, വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ പ്രവേശിച്ചാൽ 2,000 ദിർഹം പിഴ

  
backup
August 20 2023 | 03:08 AM

heavy-rain-police-alert-and-fines

കനത്ത മഴ: സുരക്ഷിതമായി വാഹനമോടിക്കാൻ നിർദേശിച്ച് പൊലിസ്, വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ പ്രവേശിച്ചാൽ 2,000 ദിർഹം പിഴ

അബുദാബി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവരോട് സുരക്ഷിതമായി വാഹനമോടിക്കാൻ നിർദേശിച്ച് അബുദാബി പൊലിസ്. സുരക്ഷ ഉറപ്പാക്കാൻ താഴ്‌വരകൾ, കിടങ്ങുകൾ, ഇലക്ട്രിക്കൽ ലൈനുകൾ, മരങ്ങൾക്ക് സമീപമുള്ള സ്ഥലങ്ങൾ എന്നിവയിൽ നിന്ന് അകന്ന് നിൽക്കണമെന്ന് പൊലിസ് നിർദ്ദേശിച്ചു. നിർദേശങ്ങൾ ലംഘിച്ചാൽ കനത്ത പിഴയും ഈടാക്കും.

മഴയുള്ള കാലാവസ്ഥയിൽ താഴ്‌വരകൾക്കും വെള്ളപ്പൊക്കമുള്ള പ്രദേശങ്ങൾക്കും അണക്കെട്ടുകൾക്കും സമീപം ഒത്തുകൂടിയാൽ 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വെള്ളപ്പൊക്കമുള്ള താഴ്‌വരകളിൽ പ്രവേശിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.

അടിയന്തര ഘട്ടങ്ങളിൽ ട്രാഫിക്, ആംബുലൻസ് അല്ലെങ്കിൽ റെസ്ക്യൂ വാഹനങ്ങൾ തടയുകയോ ഇതുമായി ബന്ധപ്പെട്ട അധികാരികളുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയോ ചെയ്‌താൽ 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.

ഏത് കാലാവസ്ഥയിലും അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒഴിവാക്കാനും റോഡുകളിൽ അച്ചടക്കം പാലിക്കാനും ഡ്രൈവർമാരോട് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ മേജർ മഹ്മൂദ് യൂസഫ് അൽ-ബലൂഷി ആവശ്യപ്പെട്ടു. വാഹനമോടിക്കുമ്പോൾ വ്യക്തമായ ദൃശ്യപരത ഉറപ്പാക്കാൻ മഴക്കാലത്ത് വിൻഡ്‌സ്‌ക്രീനും മറ്റെല്ലാ ജനാലകളും വൃത്തിയാക്കണമെന്നും അദ്ദേഹം വാഹനമോടിക്കുന്നവരോട് ഉപദേശിച്ചു.

മഴക്കാലത്തു തെന്നുന്ന അവസ്ഥ ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ പഴകിയ ടയറുകൾ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കാൻ എല്ലാ സമയത്തും സുരക്ഷിത അകലം പാലിക്കണമെന്ന് അദ്ദേഹം ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago