ലാപ്‌ടോപ്പ് ഇറക്കുമതി നിയന്ത്രണം; ഇന്ത്യയെ ഗുണദോഷിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ട് ടെക് ഭീമന്‍മാര്‍
ലാപ്‌ടോപ്പ് ഇറക്കുമതി നിയന്ത്രണം; ഇന്ത്യയെ ഗുണദോഷിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ട് ടെക് ഭീമന്‍മാര്‍
വാഷിങ്ടണ്‍: ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കണമെന്ന് യു.എസ് സര്‍ക്കാരിനോട് അപേക്ഷിച്ച് ടെക് കമ്പനികള്‍. ടെക് ഭീമന്‍മാരായ ആപ്പിള്‍, ഇന്റല്‍, ഗൂഗിള്‍, ലെനോവൊ, ഡെല്‍ ടെക്‌നോളജീസ്, എച്ച്.പി തുടങ്ങിയ കമ്പനികളാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് ഇറക്കുമതി നിയന്ത്രണം നടപ്പിലാക്കുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് യു.എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇവര്‍ക്ക് പുറമെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയിലെ വ്യാപാര സംഘടനകളും ബൈഡന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയുടെ വ്യാപാര പങ്കാളിയെന്ന നിലയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തെയും വിപരീതമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ കൊണ്ടുവരുന്ന പുതിയ ലൈസന്‍സിങ് നടപടികള്‍ രാജ്യത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ആശങ്കയുയര്‍ത്തുന്നതായി വ്യാപാര സ്ഥാപനങ്ങള്‍ അയച്ച കത്തില്‍ പറയുന്നു. മുന്‍കൂര്‍ അറിയിപ്പോ പൊതുവായ കൂടിയാലോചനയോ കൂടാതെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ വ്യാപാരത്തെ തടസ്സപ്പെടുത്തുകയും ആഗോള വിതരണ ശൃംഖലയില്‍ നിന്ന് ഇന്ത്യയെ അകറ്റുമെന്നും അവര്‍ പറഞ്ഞു. മാത്രമല്ല ഇന്ത്യയുടെ നടപടികള്‍ അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ക്കും ബാധ്യതകള്‍ക്കും പ്രതിബദ്ധതകള്‍ക്കും അനുസൃതമാണെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി യു.എസ് ബന്ധപ്പെടണമെന്നുമാണ് വ്യാപാര സംഘടനകളുടെ ആവ്ശ്യം.
കണ്‍സ്യൂമര്‍ ടെക്‌നോളജി അസോസിയേഷന്‍, ഇന്‍ഫര്‍മേഷന്‍, ടെക്‌നോളജി ഇന്‍ഡസ്ട്രി കൗണ്‍സില്‍, സെമികണ്ടക്ടര്‍ വ്യവസായ അസോസിയേഷന്‍, യുണൈറ്റഡ് സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഇന്‍ര്‍നാഷണല്‍ ബിസിനസ് എന്നിവയുള്‍പ്പെടെ യു.എസ് ആസ്ഥാനമായ എട്ട് വ്യാപര സംഘടനകളാണ് യു.എസ് ട്രേഡ് പ്രതിനിധി, യു.എസ് വാണിജ്യ സെക്രട്ടറി എന്നിവര്‍ക്ക് കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."