'നഗ്‌നമായ തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകത്തില്‍ എസ്.പിക്കെതിരെ സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്തുകൊണ്ട്' പി.കെ നവാസ്
'നഗ്‌നമായ തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകത്തില്‍ എസ്.പിക്കെതിരെ സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്തുകൊണ്ട്' പി.കെ നവാസ്
തിരുവനന്തപുരം: താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷമായ ചോദ്യങ്ങളുമായി എം.എസ്.എഫ് നേതാവ് നേതാവ് പി.കെ നവാസ്. ലപ്പുറം എസ്.പിയും അദ്ദേഹത്തിന്റെ 'ഡാന്‍സാഫ്' എന്ന ഗുണ്ടാ സംഘവും ചേര്‍ന്ന് താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അട്ടിമറിക്കുന്നതിന്റെ നഗ്‌നമായ തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്ന് നവാസ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് നശിപ്പിക്കാന്‍ എസ്.പി നടത്തിയ ഇടപെടല്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ തന്നെ തുറന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് യാതൊരു നടപടികളുമില്ലാതെ ഈ വ്യക്തി ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നത്?
പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്? തുടങ്ങി ചോദ്യങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
പൂര്‍ണരൂപം
മലപ്പുറം എസ്.പിയും അദ്ദേഹത്തിന്റെ 'ഡാന്‍സാഫ്' എന്ന ഗുണ്ടാ സംഘവും ചേര്‍ന്ന് താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം അട്ടിമറിക്കുന്നതിന്റെ നഗ്‌നമായ തെളിവുകള്‍ കണ്മുന്നിലുണ്ടായിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നത്?
പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് നശിപ്പിക്കാന്‍ എസ്.പി നടത്തിയ ഇടപെടല്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍ തന്നെ തുറന്നു പറഞ്ഞിട്ടും എന്തുകൊണ്ടാണ് യാതൊരു നടപടികളുമില്ലാതെ ഈ വ്യക്തി ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നത്?
പ്രതികളായ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ എസ്.പി വക്കീലിനെ വെച്ച ശബ്ദരേഖ പുറത്ത് വന്നിട്ടും എന്തുകൊണ്ടാണ് ഈ സര്‍ക്കാര്‍ എസ്.പിയെ സംരക്ഷിച്ചു പോരുന്നത്?
തന്നെ ചതിച്ച് പ്രതിയാക്കുകയാണ് SPയെന്ന് താനൂര്‍ പൊലിസ് SI കൃഷ്ണലാല്‍ കൈകുപ്പി കരഞ്ഞ് പറഞ്ഞിട്ടും എന്താണ് അധികാരികള്‍ക്ക് അനക്കം ഇല്ലാത്തത് ?
മലപ്പുറം എസ്.പിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഇത്ര വലിയ ബന്ധമെന്താണ്?
ഇദ്ദേഹത്തോടൊപ്പം ചാര്‍ജെടുത്ത മറ്റു ജില്ലകളിലെ എസ്.പിമാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി എന്തുകൊണ്ടാണ് മലപ്പുറം എസ്.പി സുജിത് ദാസിനെ മാത്രം സ്ഥലം മാറ്റാതെ സംരക്ഷിക്കുന്നത് ?
മലപ്പുറം എസ്.പി പിണറായി വിജയനെ 'അങ്കിള്‍' എന്നാണത്രെ വിളിക്കുന്നത്..! അതുകൊണ്ടാണോ പൊലിസ് നിയമചട്ടങ്ങളെ അട്ടിമറിച്ച് ഈ ക്രിമിനല്‍ എസ്.പി സ്വയം രാജാവായി വാഴുന്നത്?
ചോദ്യം ചെയ്യുന്നവരെ വേട്ടയാടിയും
സ്വന്തക്കാര്‍ക്ക് കേരളത്തെ കീറിമുറിക്കാന്‍ അനുമതി നല്‍കിയും ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ എന്തുകൊണ്ടാണ് പൊതുമനസ്സിങ്ങനെ ശബ്ദമില്ലാത്തവരായി നില്‍ക്കുന്നത്?
കൃത്യമായ അജണ്ടകളുള്ള, നിയമവിരുദ്ധമായ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മലപ്പുറം എസ്.പി സുജിത് ദാസിനെ ഈ കേസിന്റെ സത്യസന്ധമായ അന്വേഷണത്തിന് വേണ്ടിയെങ്കിലും മാറ്റി നിര്‍ത്താന്‍ കേരളത്തിന്റെ ആഭ്യന്തരം വാഴുന്ന മുഖ്യമന്ത്രിക്കാകുന്നില്ലെങ്കില്‍, അതിനുമാത്രം മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനകാന്‍ ഈ എസ്.പിക്ക് പിന്നില്‍ സര്‍ക്കാരിന്റെ മറകള്‍ ഇനി എന്തൊക്കെയുണ്ട്.
ഈ മാസം ആദ്യവാരത്തില്‍ ചേര്‍ന്ന ജില്ലാ പൊലിസ് മീറ്റിംഗില്‍ 'എന്നെ പ്രതിപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല ഞാന്‍ മലപ്പുറത്ത് തന്നെ കാണുമെന്ന് ' സുജിത്ദാസ് വെല്ലുവിളിക്കുമ്പോള്‍ തന്റെ മേലുദ്യോഗസ്ഥര്‍ക്കെതിരെ ചില തെളിവുകള്‍ കയ്യിലെ ലാപ്പ് ടോപ്പിലുണ്ട് അത്‌കൊണ്ട് തന്നിലേക്ക് ഒരന്യോഷണവും വരില്ല എന്ന് ധാരണയുടെ അഹങ്കാരത്തിലാണോ ?
താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലയില്‍ ഒളിവില്‍ കഴിയുന്ന നാല് സാന്‍സാഫ്കാരെ ഇരുട്ടില്‍ തപ്പുന്ന അന്വേഷണ സംഘത്തോട് ഒന്ന് മാത്രമേ പറയാനൊളളൂ ഉ്യുെ ബെന്നിയുടെയും SP യുടെയും വാട്ട്‌സ്ആപ്പ് കോളുകള്‍ പരിശോധിച്ചാല്‍ തീരാവുന്നതേ ഒള്ളൂ ഈ ഒളിച്ച്കളി.
നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരാം.
പി.കെ നവാസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."