നിറം മാറി, ഇനി കാവിനിറത്തില്‍ വന്ദേഭാരത്; ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി
ഇനി കാവിനിറത്തില്‍ വന്ദേഭാരത്
ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസ് ഇനി കാവി നിറത്തില്‍. നിലവിലുള്ള നീല-വെള്ള കോംബിനേഷനില്‍നിന്ന് വ്യത്യസ്തമായി ഓറഞ്ച്-ഗ്രേ നിറത്തിലാണ് വന്ദേഭാരത് ഇന്ത്യന്‍ റെയില്‍വേ നിര്‍മ്മിച്ചിരിക്കുന്നത്.
അതേസമയം പുതിയ വന്ദേ ഭാരതിന്റെ പുറത്തെ നിറം മാറിയതല്ലാതെ സ്പീഡിലും മറ്റുകാര്യങ്ങളിലൊന്നും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.
ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്കും പാഡി റെയില്‍വേ മേല്‍പാലത്തിനും ഇടയിലായി പുതിയ വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരതുകളില്‍ വെള്ള നിറം മൂലം പെട്ടെന്ന് പൊടി പിടിക്കുന്നതിനാലാണു പുതിയ നിറമാറ്റം എന്നാണ് അധികൃതര്‍ പറയുന്നത്.
സീറ്റുകള്‍ കൂടുതല്‍ പിന്നിലേക്ക് ചായിക്കാനുള്ള സൗകര്യം, മെച്ചപ്പെട്ട കുഷ്യനുകള്‍, ഫൂട്ട് റെസ്റ്റിന്റെ നീളം, സീറ്റുകളുടെ നിറവ്യത്യാസം, വാഷ് ബേസിനില്‍ വരുത്തിയ മാറ്റങ്ങള്‍, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകളിലെ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഈ സെമി ഹൈസ്പീഡ് ട്രെയിനിലുമുണ്ട്.
Debuting in a tangerine theme, the new #VandeBharat train makes its first public appearance before the trial run. pic.twitter.com/P0RjscLUhu
— Ministry of Railways (@RailMinIndia) August 20, 2023
നിലവില്‍ രാജ്യത്ത് 25 റൂട്ടുകളിലാണ് വന്ദേ ഭാരത് സര്‍വീസ് നടത്തുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, വിശാഖപട്ടണം, ലക്‌നൗ, ഭോപാല്‍, മൈസൂരു, കോയമ്പത്തൂര്‍, തിരുവനന്തപുരം, ഗാന്ധി നഗര്‍, തിരുപ്പതി, ഹൗറ, ഷിര്‍ദി, ഗുവാഹട്ടി, ഡെറാഡൂണ്‍, ജയ്പുര്‍, ജോധ്പുര്‍, ന്യൂജല്‍പൈഗുഡി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് വന്ദേ ഭാരത് സര്‍വീസ് നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."