വേഗത്തിലുളള ഗതാഗത സൗകര്യമുളള ലോക നഗരങ്ങളുടെ ലിസ്റ്റില്‍ ദുബൈയും; സ്ഥാനം ആദ്യ പത്തിനുളളില്‍
ഏറ്റവും മികച്ചതും സുഗമവുമായ ഗതാഗത സൗകര്യമുളള ലോകത്തിലെ ആദ്യ പത്ത് നഗരങ്ങളുടെ കൂട്ടത്തില്‍ ഇടം പിടിച്ച് ദുബൈയും. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൂടെ പോലും 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധാരണ ഗതിയില്‍ 12 മിനിറ്റ് മാത്രമെ എടുക്കുകയുളളൂ. രാജ്യാന്തര തലത്തില്‍ തന്നെ മികച്ച ഗതാഗത സൗകര്യവും, സുഗമമായ യാത്രാ സൗകര്യവും പരിഗണിക്കുന്ന നഗരങ്ങളെ വിലയിരുത്തുന്ന ടോംമോമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ വന്‍ നഗരങ്ങളായ ലോസാഞ്ചലസ്, മോണ്‍ട്രിയോള്‍, സിഡ്‌നി, ബര്‍ലിന്‍, റോം, മിലന്‍ എന്നിവര്‍ക്കൊപ്പമാണ് ദുബൈയുടെ റാങ്ക്.
മികച്ച ഗതാഗതത്തില്‍ നെതര്‍ലന്‍ഡ്‌സിലെ അല്‍മേറെയാണ് മുന്നില്‍. ഇവിടെ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 8 മിനിറ്റ് മതി. ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍ ലണ്ടന്‍ നഗരമാണ്. ഇവിടെ 10 കിലോമീറ്റര്‍ താണ്ടാന്‍ 36 മിനിറ്റ് വേണം. ദുബൈയില്‍ 12 വരി റോഡ് അടക്കം 18,475 കിലോമീറ്ററാണ് നിലവിലെ റോഡുകളുടെ നീളം. 90 കി.മീ നീളുന്ന മെട്രോയും 11 കി.മീ. സഞ്ചരിക്കുന്ന ട്രാമും ഗതാഗതത്തെ കൂടുതല്‍ സുഗമമാക്കി. ദുബായ് റോഡുകളില്‍ 884 അടിപ്പാതകളും മേല്‍പാലങ്ങളുമുണ്ട്. കാല്‍നട യാത്രക്കാര്‍ക്കുള്ള പാലങ്ങളും അടിപ്പാതകളും 122 എണ്ണമായി വര്‍ധിച്ചു. സൈക്കിള്‍ സവാരിക്കുള്ള റോഡിന്റെ ദൂരം 543 കിലോമീറ്ററായി.
Content Highlights:dubai gets top scores in tomtom traffic index
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."