HOME
DETAILS

ജയ് ശ്രീ റാം വിളിച്ചെത്തി ഡല്‍ഹിയിലെ ചര്‍ച്ചിന് നേരെ ആക്രമണം; സ്ത്രീകളെയടക്കം മര്‍ദിച്ചു, ബൈബിള്‍ നശിപ്പിച്ചു

  
backup
August 22 2023 | 08:08 AM

hindutva-mob-attacked-delhi-church-during-sunday-prayers

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനനഗരിയില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ച് ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. ജി.ടി.ബി എന്‍ക്ലേവിലെ ചര്‍ച്ചില്‍ ഞായറാഴ്ചയാണ് ജയ് ശ്രീറാം വിളികളോടെയെത്തിയ 20 അംഗ ഹിന്ദുത്വസംഘം ആക്രമണമഴിച്ചുവിട്ടത്. ചര്‍ച്ചിനുള്ളല്‍ നാശംവിതച്ച അക്രമികള്‍ പ്രാര്‍ഥനയ്‌ക്കെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികളെ വടികളും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ചര്‍ച്ചിലുണ്ടായിരുന്ന സംഗീത ഉപകരണങ്ങള്‍ കത്തികൊണ്ട് കീറിനശിപ്പിക്കുകയും ചെയ്തു. വിശുദ്ധ ബൈബിളും യേശുവിന്റെ ചിതങ്ങളും നശിപ്പിച്ചതായു ചര്‍ച്ച് കമ്മിറ്റി പറഞ്ഞു. ആര്‍.എസ്.എസിന്റെയും ബജ്‌റംഗ്ദളിന്റെയും പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് പാസ്റ്റര്‍ സത്പാല്‍ ഭാട്ടി അറിയിച്ചു.

സമീപകാലത്തൊന്നും ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും സ്വന്തം ഇടത്ത് പോലും സുരക്ഷ ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹിന്ദുക്കളെ മതംമാറ്റാന്‍ ശ്രമം നടക്കുന്നത് കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് സംഘ്പരിവാര്‍ പ്രതികരിച്ചത്. ഹിന്ദു ഭൂരിപക്ഷപ്രദേശത്ത് എന്തിനാണ് ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ ചോദിച്ചു. സംഭവത്തില്‍ ചര്‍ച്ച് മാനേജ്‌മെന്റിന്റെ പരാതിയില്‍ ഐ.പി.സിയിലെ 323, 452, 295, 296, 298, 354, 153(എ) വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago