'ദേ പൊന്നമ്പിളി'; ചന്ദ്രനരികെ ചന്ദ്രയാന്‍3, അഭിമാന മുഹൂര്‍ത്തത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി
'ദേ പൊന്നമ്പിളി'; ചന്ദ്രനരികെ ചന്ദ്രയാന്‍3, അഭിമാന മുഹൂര്‍ത്തത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി
ബംഗളൂരു: ശാസ്ത്രലോകത്തിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ നാമം പൊന്നമ്പിളിത്തിളക്കമേറ്റാന്‍ ഇനി മണിക്കൂറുകള്‍. ഏറെ കാത്തിരിപ്പുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ ചാന്ദ്രയാന്‍3 ഇന്ന് ചന്ദ്രനെ തൊടും. രാജ്യത്തിന്റെയും ശാസ്ത്രലോകത്തിന്റെയും കണ്ണും കാതും ഇന്ന് ചന്ദ്രനിലേക്കും ചന്ദ്രയാനിലേക്കും ചുരുങ്ങും. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ്!ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് കിട്ടും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യ രാജ്യം എന്ന നേട്ടവും ഇന്ത്യയെ കാത്തിരിപ്പുണ്ട്. ബുധനാഴ്ച വൈകീട്ട് 6.04ന് ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മൃദു ഇറക്കം (സോഫ്റ്റ് ലാന്‍ഡിങ്) നടത്തുന്നതോടെ രാജ്യത്തിന്റെ ബഹിരാകാശ നേട്ടത്തില്‍ അത് നാഴികക്കല്ലാവും. ഓരോ പരാജയ സാധ്യതയും മുന്‍കൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ഇക്കുറി ദൗത്യം ആരംഭിച്ചത്. അതിനാല്‍ തന്നെ ഐഎസ്ആര്‍ഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്.
നാലുവര്‍ഷത്തിനിടെ ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമാണിത്. പരാജയപ്പെട്ട ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് എല്ലാ പരാജയ സാധ്യതകള്‍ക്കും പരിഹാര സംവിധാനങ്ങളുമായി ചന്ദ്രയാന്‍ മൂന്ന് ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. പര്യവേക്ഷണത്തേക്കാളുപരി, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകത്തെ സുരക്ഷിതമായി ഇറക്കുക എന്നതാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) ലക്ഷ്യമിടുന്നത്. മറ്റു ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണ യാത്രകള്‍ക്ക് അത് ഊര്‍ജം നല്‍കും. ചന്ദ്രനിലെ ശാസ്ത്ര രഹസ്യം തേടിയുള്ള അഭിമാന ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ ഇതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ശരിയായ രീതിയിലാണെന്ന് ഐ.എസ്.ആര്‍.ഒ സ്ഥിരീകരിച്ചു.
ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി & ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്വര്‍ക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്. ഭൂമിയില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത് ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ്. ഇന്ത്യന്‍ സംവിധാനങ്ങള്‍ക്ക് പിന്തുണയുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്. കാന്‍ബറയിലെയും മാഡ്രിഡിലെയും ഡീപ്പ് സ്‌പേസ് നെറ്റ്‌വര്‍ക്ക് ആന്റിനകള്‍ ചന്ദ്രയാനില്‍ നിന്നുള്ള സിഗ്‌നലുകള്‍ക്കായി കാതോര്‍ത്തിരിക്കും. ലാന്‍ഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അവസാന ഘട്ട കമാന്‍ഡുകള്‍ പേടകത്തിലേക്ക് അയക്കും പിന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‌വെയറാണ്.
ചന്ദ്രന്റെ രാസഘടനയെ കുറിച്ചും ദക്ഷിണധ്രുവത്തിലെ ജലം, ടൈറ്റാനിയം, മഗ്‌നീഷ്യം എന്നിവയുടെ സാന്നിധ്യം സംബന്ധിച്ചും പര്യവേക്ഷണം നടത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാന്‍ഡ് ചെയ്യാന്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വച്ചാണ് ലാന്‍ഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്.
ചന്ദ്രനില്‍നിന്ന് കുറഞ്ഞത് 25 കിലോമീറ്ററും കൂടിയത് 134 കിലോമീറ്ററും അകലത്തിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ പ്രധാന ഭാഗമായ ലാന്‍ഡര്‍ മൊഡ്യൂള്‍ സഞ്ചരിക്കുന്നത്. പേടകത്തിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മൃദു ഇറക്കത്തിനായി ചന്ദ്രോപരിതലത്തില്‍ സൂര്യപ്രകാശം പതിയുന്ന വേള കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. എല്ലാ ഘടകങ്ങളും ഒത്തുവന്നാല്‍ ബംഗളൂരു ബ്യാലലുവിലെ ഐ.എസ്.ആര്‍.ഒയുടെ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്!വര്‍ക്കില്‍നിന്ന് (ഐ.ഡി.എസ്.എന്‍) ലാന്‍ഡര്‍ മൊഡ്യൂളിന് വൈകീട്ട് നാലോടെ അന്തിമഘട്ടത്തിന് അനുമതി നല്‍കും. ലാന്‍ഡര്‍ മൊഡ്യൂളില്‍ എന്തെങ്കിലും പ്രശ്‌നം കണ്ടെത്തിയാല്‍ ലാന്‍ഡിങ് ആഗസ്റ്റ് 27 ലേക്ക് മാറ്റുമെന്ന് ഐ.എസ്.ആര്‍.ഒയുടെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിലേഷ് ദേശായി അറിയിച്ചു.
വിക്രം എന്നുപേരുള്ള ലാന്‍ഡറും പ്രഗ്യാന്‍ എന്നുപേരുള്ള റോവറുമടങ്ങുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ 19 മിനിറ്റ് നീളുന്ന പ്രക്രിയയിലൂടെയാണ് പതിയെ ചന്ദ്രനിലിറങ്ങുക. വൈകീട്ട് 5.45ന് ഇതിന് തുടക്കമാവും. 'ഭീകര നിമിഷങ്ങള്‍' എന്ന് ശാസ്ത്രജ്ഞര്‍ തന്നെ വിശേഷിപ്പിക്കുന്ന ഈ ഘട്ടത്തില്‍, ലാന്‍ഡറിലെ ത്രസ്റ്റര്‍ എന്‍ജിനുകള്‍ കൃത്യസമയത്ത് കൃത്യ ഉയരത്തില്‍ കൃത്യ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുകയും ലാന്‍ഡിങ് ഏരിയ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും വേണം. മൃദുവിറക്കം വിജയകരമായാല്‍ പര്യവേക്ഷണത്തിനായി ലാന്‍ഡറിന്റെ വാതിലുകള്‍ തുറന്ന് ആറു ചക്രങ്ങളുള്ള റോബോട്ടിക് വാഹനമായ റോവര്‍ പുറത്തിറങ്ങും.
ആഗസ്റ്റ് 19ന് ലാന്‍ഡറിലെ ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ കാമറയും 20ന് ലാന്‍ഡര്‍ ഇമേജര്‍ കാമറ4 ഉം പകര്‍ത്തിയ ചന്ദ്രന്റെ ഏതാനും ചിത്രങ്ങള്‍കൂടി ചൊവ്വാഴ്ച ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടിരുന്നു. ലാന്‍ഡിങ് പ്രദേശത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് എല്‍.പി.ഡി.സി കാമറയുടെ ദൗത്യം. നാലു കിലോമീറ്റര്‍ നീളവും രണ്ടു കിലോമീറ്റര്‍ വീതിയുമുള്ള ലാന്‍ഡിങ് പ്രദേശത്ത് ഗര്‍ത്തങ്ങളെയും പാറക്കെട്ടുകളെയും ഒഴിവാക്കി സുരക്ഷിതമായി മൃദുവിറക്കം നടത്താന്‍ ലാന്‍ഡര്‍ മൊഡ്യൂളിനെ ഇത് സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."