വീടുപണി പൂര്‍ത്തിയായോ? വൈദ്യുതി താരിഫ് മാറാന്‍ വൈകരുത്; ചെയ്യേണ്ടത് ഇത്രമാത്രം
വീടുപണി പൂര്‍ത്തിയായോ? വൈദ്യുതി താരിഫ് മാറാന്‍ വൈകരുത്; ചെയ്യേണ്ടത് ഇത്രമാത്രം
വീട് പണി പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട പ്രവര്‍ത്തിയാണ് വൈദ്യുതി താരിഫ് മാറ്റം. ഇതിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെ.എസ്.ഇ.ബി. താരിഫ് മാറ്റത്തെ സംബന്ധിച്ചുള്ള വിശദമായ കുറിപ്പ് കെ.എസ്.ഇ.ബി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിര്‍മാണ പ്രവര്‍ത്തിക്കുള്ള വൈദ്യുതി താരിഫ് (6F) എന്നാണ് പറയപ്പെടുന്നത്. ഇത് ഗാര്‍ഹിക താരിഫായ (1A) യിലേക്കാണ് മാറ്റേണ്ടത്. ഇതിനായി നിര്‍ദ്ദിഷ്ട അപേക്ഷ ഫോം കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. അപേക്ഷ സമര്‍പ്പിക്കാനായി തിരിച്ചറിയല്‍ രേഖകളും ഹാജരാക്കേണ്ടതുണ്ട്. അതേസമയം അംഗീകൃത വയറിങ് കോണ്‍ട്രാക്ടര്‍ നല്‍കിയ test-cum-completion സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്നാണ് കെ.എസ്.ഇ.ബി നിര്‍ദേശത്തില്‍ പറയുന്നത്. എങ്കിലും സ്ഥല പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥന് ആവശ്യമെങ്കില്‍ test-cum-completion സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
താരിഫ് മാറ്റം
വീട് പണിയുടെ താരിഫില്‍ നിന്നും (6F), ഗാര്‍ഹിക താരിഫിലേക്ക് (1A) മാറ്റാന്‍ ആവശ്യമായ രേഖകള്‍
1.അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ -
ഇലക്റ്ററല്‍ ഐഡി കാര്‍ഡ്, പാസ്പ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, പാന്‍, ആധാര്‍, etc ഇവയില്‍ ഏതെങ്കിലും ഒന്ന് ..
2.താരീഫ് മാറ്റത്തിനായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ.
അപേക്ഷാ ഫോം www.kseb.in എന്ന സൈറ്റില്‍ നിന്നും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
അപേക്ഷയോടൊപ്പം, അംഗീകൃത വയറിങ് കോണ്‍ട്രാക്ടര്‍ നല്‍കിയ Test-Cum -Completion സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ സ്ഥല പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന്, Test -Cum -Completion സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."