കോഴിക്കോട് എന്‍.ഐ.ടിയില്‍ പ്ലസ്ടു മുതല്‍ യോഗ്യതയുള്ളവരെ അവസരങ്ങള്‍ കാത്തിരിക്കുന്നു
കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി)യില്‍ വിവിധ തസ്തികകളില്‍ 150 ഒഴിവുകളിലേക്ക് അപേക്ഷണക്ഷിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രായലത്തിന് കീഴിലുള്ള എന്‍.ഐ.ടിയിലേക്കുള്ള ഒഴിവുകളെല്ലാം സ്ഥിരനിയമനമാണ്.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: സെപ്റ്റംബര്‍ 6.
ആകെ ഒഴിവുകള്‍ 150
ഒഴിവുകളുടെ വിശദാംശങ്ങള്‍ താഴെ
ജൂനിയര്‍ എഞ്ചിനീയര്‍: 07
സൂപ്രണ്ട് : 10
ടെക്‌നിക്കല്‍ അസിസ്റ്റന്റ്: 30
ലൈബ്രറി & ഇന്‍ഫര്‍. അസി: 03
സീനിയര്‍ അസിസ്റ്റന്റ്: 10
സീനിയര്‍ ടെക്‌നീഷ്യന്‍: 14
ജൂനിയര്‍ അസിസ്റ്റന്റ്: 24
ടെക്‌നീഷ്യന്‍: 30
ഓഫീസ് അറ്റന്‍ഡന്റ്: 07
ലാബ് അറ്റന്‍ഡന്റ്: 15
പ്രായം:
ജൂനിയര്‍ എഞ്ചി, സൂപ്രണ്ട്, ടെക്‌നിക്കല്‍ അസി, ലൈബ്രറി, തസ്തികകളിലേക്ക് 30 ഉം
സീനിയര്‍ അസി, സീനിയര്‍ ടെക്‌നീഷ്യന്‍ പോസ്റ്റുകളിലേക്ക് 33 ഉം
ജൂനിയര്‍ അസി, ടെക്‌നീഷ്യന്‍, അറ്റന്‍ഡന്റ്, ലാബ് അറ്റന്‍ഡന്റ് എന്നിവയിലേക്ക് 27 ഉം ആണ് പ്രായപരിധി.
സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്.
യോഗ്യത:
- ജൂനിയര്‍ എന്‍ജിനീയര്‍: ഫസ്റ്റ് ക്ലാസ് ബി.ഇ / ബി.ടെക് ബിരുദം.
അല്ലെങ്കില്‍
സിവില്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലോ സിവില്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലോ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. - സൂപ്രണ്ട്: ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്‌സ് ബിരുദം അല്ലെങ്കില്‍ തത്തുല്യം.
അല്ലെങ്കില്‍ 50 % മാര്‍ക്കോടെയോ തത്തുല്യ ഗ്രേഡോടെയോ ബിരുദാനന്തര ബിരുദം.
കൂടാതെ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള അറിവ്. അതായത് വേഡ് പ്രോസസ്സിംഗ്, സ്‌പ്രെഡ് ഷീറ്റ് - ടെക്‌നിക്കല്‍ അസിസ്റ്റന്റ്
ഫസ്റ്റ് ക്ലാസോടെ ബി.ഇ./ബി.ടെക്/എം.സി.എ.
അല്ലെങ്കില്‍ മികച്ച അക്കാദമിക് റെക്കോര്‍ഡോടെ എഞ്ചിനീയറിംഗില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ സയന്‍സില്‍ ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്‌സ് ബിരുദം. അല്ലെങ്കില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ സയന്‍സില്‍ ബിരുദാനന്തര ബിരുദം. - ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്
ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്‌സ് ബിരുദം. ലൈബ്രറിയിലും ഇന്‍ഫര്‍മേഷന്‍ സയന്‍സിലും ബാച്ചിലേഴ്‌സ് ബിരുദം. - സീനിയര്‍ അസിസ്റ്റന്റ്
പ്ലസ്ടു വിജയം. ടൈപ്പിങും അറിയണം. കൂടാതെ വേഡ് പ്രോസസ്സിംഗിലും സ്‌പ്രെഡ് ഷീറ്റിലും കഴിവ്. - സീനിയര്‍ ടെക്‌നീഷ്യന്‍
60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോടെ പ്ലസ്ടു സയന്‍സ്.
അല്ലെങ്കില്‍ 50% മാര്‍ക്കോടെ പ്ലസ്ടുവും ഐ.ടി.ഐയും.
അല്ലെങ്കില്‍ 60% മാര്‍ക്കില്‍ കുറയാത്ത പത്താംക്ലാസും പാളിടെക്‌നിക് / മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ. - ജൂനിയര്‍ അസിസ്റ്റന്റ്
പ്ലസ്ടു, ടൈപ്പിങില്‍ മികവും.
കൂടാതെ വേഡ് പ്രോസസ്സിംഗിലും സ്‌പ്രെഡ് ഷീറ്റിലും പ്രാവീണ്യം. - ടെക്‌നീഷ്യന്‍
60% മാര്‍ക്കോടെ പ്ലസ്ടു സയന്‍സ്.
അല്ലെങ്കില്‍ 50% മാര്‍ക്കോടെ പ്ലസ്ടുവും ഐ.ടി.ഐയും.
അല്ലെങ്കില്‍ 60% മാര്‍ക്കോടെയുള്ള പത്താം ക്ലാസും രണ്ടുവര്‍ഷത്തെ ഐ.ടി.ഐയും.
അല്ലെങ്കില്‍ പോളിടെക്‌നിക് / ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ. - ഓഫീസ് അറ്റന്‍ഡര്‍
പ്ലസ്ടു - ലാബ് അറ്റന്‍ഡര്‍
പ്ലസ്ടു സയന്‍സ്.
അപേക്ഷാ ഫീസ്: 1,000 രൂപയാണ് ഫീസ്.
(എസ്.സി, എസ്.ടി, സ്ത്രീകള്‍, വികലാംഗര്‍ എന്നിവര്‍ക്ക് 500 രൂപ).
സ്‌കില്‍ ടെസ്റ്റ്/ മറ്റുള്ള ടെസ്റ്റുകള്‍ എന്നിവകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉദ്യോഗാര്‍ഥികള്‍ 500 രൂപ അടക്കണം.
(എസ്.സി, എസ്.ടി, സ്ത്രീകള്‍, വികലാംഗര്‍ എന്നിവര്‍ക്ക് 250 രൂപ).
എങ്ങിനെ അപേക്ഷിക്കാം:
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഇവിടെ ക്ലിക്ക് ചെയ്യുകയോ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.
https://nitc.ac.in/imgserver/uploads/attachments/Ed__0144f322-e4af-4aab-afb2-2d5009b6b6e4_.pdf
ഈ ലിങ്ക് തുറക്കുന്നതോടെ ഒരു പി.ഡി.എഫ് ഫയല്‍ കാണാം.
അതില്‍ അപേക്ഷിക്കേണ്ട വിധം വ്യക്തമാക്കുന്നുണ്ട്.
അതില്‍ ഒരു ലിങ്ക് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ ഫില്ല് ചെയ്യാനും രണ്ടാമത്തെ ലിങ്ക് ഫീസ് അടക്കാനുമുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."