വിദേശ സര്‍വ്വകലാശാലകളില്‍ ഒബിസി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പഠിക്കാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
വിദേശ സര്‍വ്വകലാശാലകളില്‍ ഒബിസി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പഠിക്കാം
വിദേശരാജ്യങ്ങളിലെ ഉയര്‍ന്ന നിലവാരത്തിലുള്ള യൂണിവേഴ്സിറ്റികളില്‍ പഠിക്കുവാന്‍ ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് അവസരം. ഉന്നത പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിനായി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
മെഡിക്കല്‍/ എന്‍ജിനിയറിങ് വിഷയങ്ങളില്‍ സയന്‍സ്/ അഗ്രികള്‍ച്ചര്‍ സയന്‍സ്/ സോഷ്യല്‍ സയന്‍സ്/ നിയമം/ മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ ഉപരിപഠനം (പി.ജി/പിഎച്ച്.ഡി കോഴ്സുകള്‍ക്ക് മാത്രം) നടത്തുന്നതിനാണ് അപേക്ഷിക്കേണ്ടത്. കുടുംബ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കൂടരുത്.
http://egrantz.kerala.gov.in മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം http://egrantz.kerala.gov.in, http://bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. അവസാന തീയതി സെപ്റ്റംബര്‍ 15. ഫോണ്‍: 0471-2727379.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."