HOME
DETAILS

വയനാട് വാഹനാപകടം അത്യന്തം ദുഃഖകരം; അനുശോചിച്ച് രാഹുല്‍ ഗാന്ധി

  
backup
August 25 2023 | 13:08 PM

makki-malayil-ninnu-swakaarya-theyila-thottangalil-panikku-pokunna

വയനാട് വാഹനാപകടം അത്യന്തം ദുഃഖകരം; അനുശോചിച്ച് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: വയനാട് മാനന്തവാടി തലപ്പുഴയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധി എംപി ദുഃഖം രേഖപ്പെടുത്തി. ജില്ലാ ഭരണാധികാരികളുമായി സംസാരിച്ചുവെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഇന്ന് വൈകുന്നേരം 3.45ഓടെയാണ് വയനാട് തലപ്പുഴയില്‍ അപകടമുണ്ടാകുന്നത്. മക്കി മലയില്‍ നിന്ന് സ്വകാര്യ തേയില തോട്ടങ്ങളില്‍ പണിക്ക് പോകുന്ന തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പാണ് മറിഞ്ഞത്. വെണ്‍മണി ഭാഗത്തു നിന്നും തലപ്പുഴയില്‍ നിന്ന് വരികയായിരുന്ന ജീപ്പ് കണ്ണോത്ത് മല കയറുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു.

ഗുരുതര പരിക്കുകളോടെ മാനന്തവാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് മരിച്ചത്. ചികിത്സയിലുള്ള 3 പേരുടെ നില ഗുരുതരമാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. ഇതില്‍ ഡ്രൈവറടക്കം കൊക്കയിലേക്ക് മറിയുകയായിരുന്നു. തൊഴിലാളികള്‍ സ്ഥിരം സഞ്ചരിക്കുന്ന ജീപ്പാണ് മറിഞ്ഞത്. ജോലിക്കായി ഈ വഴിയാണ് ഇവര്‍ പതിവായി പോകുന്നതും. വയനാട് സ്വദേശികളാണ് മരിച്ചവരെല്ലാം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago
No Image

നടന്‍ മോഹന്‍രാജ് അന്തരിച്ചു

Kerala
  •  2 months ago
No Image

കാപ്പാ പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല, അര്‍ജുന്റെ പേരില്‍ പണപ്പിരിവും നടത്തിയിട്ടില്ല'; ഈ വിഷയം ഇവിടെ അവസാനിക്കണമെന്ന് മനാഫ്

Kerala
  •  2 months ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതാര്? അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്'; വീണ്ടും പണി കൊടുത്ത് മൈക്ക്, ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  2 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല; എ.കെ ശശീന്ദ്രന്‍ തുടരും

Kerala
  •  2 months ago
No Image

ഓര്‍ഡര്‍ ചെയ്യാത്ത സാധനം വീട്ടിലെത്തും; ആമസോണിന്റെ പേരില്‍ വലിയ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്

Kerala
  •  2 months ago