സൈബര്‍ ആക്രമണം അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍; മുഖമില്ലാത്തവര്‍ക്കെതിരെ നിയമ നടപടിക്കില്ല,പരസ്യമായി പ്രതികരിച്ചാല്‍ നടപടി; അച്ചു ഉമ്മന്‍
മുഖമില്ലാത്തവര്‍ക്കെതിരെ നിയമ നടപടിക്കില്ല,പരസ്യമായി പ്രതികരിച്ചാല്‍ നടപടി; അച്ചു ഉമ്മന്‍
കോട്ടയം: സമൂഹമാധ്യമങ്ങളില്‍ തന്റെ കരിയറുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് മറുപടി നല്കി ഉമ്മന്ചാണ്ടിയുടെമകള് അച്ചു ഉമ്മന്‍. സ്നേഹവും ആദരവുമാണ് ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയ്ക്ക് ലഭിച്ചത്. ഇതില്‍ വളരെയധികം അസ്വസ്ഥരായ അല്ലെങ്കില്‍ വെറിപൂണ്ട ഒരുപാട് വ്യക്തികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കഥകളാണ് പ്രചരിക്കുന്നതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
ജീീവിച്ചിരുന്നപ്പോള് ഉമ്മന്‍ചാണ്ടിയെ വേട്ടയാടി. മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുകയാണെന്നും അച്ചു പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിന്റെ 40ാം ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പ്രത്യേക പ്രാര്ഥനയകള്ക്കു ശേഷം മാധ്യമങ്ങളുടെ ചേദാദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അച്ചു ഉമ്മന്‍.
ഒളിവിലും മറവിലും നില്‍ക്കുന്നവര്‍ക്കെതിരെ എങ്ങിനെ നിയമനടപടിയെടുക്കാന്‍ സാധിക്കും. പച്ച നുണകള്‍ പറഞ്ഞുകൊണ്ടാണ് ഈ വേട്ടയാടല്‍. ഇതെല്ലാം ഇവിടുത്തെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പുതുപ്പള്ളിക്കാരുടെ മനസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയ്ക്കോ സ്നേഹത്തിനോ കറപിടിപ്പിക്കാനൊന്നും സാധിക്കില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നാലെയായിരുന്നു അച്ചു ഉമ്മനെതിരെ സൈബറാക്രമണം ഉണ്ടായത്. ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അച്ചുവിന്റെ ചിത്രങ്ങള്‍ ചേര്‍ത്ത് ഇടത് സൈബര്‍ ഹാന്‍ഡിലുകളിലെ അധിക്ഷേപങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസവും അച്ചു ഉമ്മന്‍ പ്രതികരിച്ചിരുന്നു. പിതാവിന്റെ പേര് ഉപയോഗിച്ച് ഇതുവരെ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും ചെയ്ത എല്ലാ കാര്യങ്ങളും സുതാര്യമെന്നും അച്ചു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."