റെയ്‌നോള്‍ഡ് നീല പേന ഇനിയുണ്ടാവില്ലേ; കമ്പനി പറയുന്നതിങ്ങനെ
റെയ്‌നോള്‍ഡ് നീല പേന ഇനിയുണ്ടാവില്ലേ; കമ്പനി പറയുന്നതിങ്ങനെ
ഓര്‍ക്കുന്നില്ലെ റെയ്‌നോള്‍ഡ്‌സ് പേന. ഈ ചോദ്യം കാണുമ്പോഴേ നീല ക്യാപും വെളഌബോഡിയും തൊണ്ണൂറുകളുടെ ഓര്‍മകളില്‍ ഒരോരത്തിരുന്ന് കലപില വരക്കുന്നുണ്ടാവും. ബാല്യത്തിന്റെ കൗമാരത്തിന്റെ മനോഹരമായ കുത്തിവരകള്‍. ഇപ്പോഴും കടകളിലൊക്കെ ആ പേന കാണുമ്പോള്‍ ഒന്നെടുത്ത് നോക്കുകയെങ്കിലും ചെയ്യും നമ്മള്‍.
ഇപ്പോഴിതാ വാര്‍ത്തകളിലും താരമായിരിക്കുകയാണ് ഈ നീലതലേക്കെട്ടുകാരന്‍. ഒരു ട്വീറ്റ് ആണ് ഇതിന് കാരണക്കാരന്‍. Reynolds 045 Fine Carbure ഇനി വിപണിയില്‍ ലഭ്യമാകില്ല, ഒരു യുഗത്തിന്റെ അവസാനം..' എന്നായിരുന്നു 90skid എന്ന ഉപയോക്താവിന്റെ ട്വീറ്റ്. പോസ്റ്റ് വൈറലായി. രെയ്‌നോള്‍സുമായുള്ള ബന്ധം പങ്കു വെച്ച് നിരവധി പേര്‍ രംഗത്തെത്തി.
Reynolds 045 Fine Carbure will no longer be available in market, end of an era..? pic.twitter.com/pSU4WoB5gt
— 90skid (@memorable_90s) August 24, 2023
15 വര്‍ഷമായി റെയ്‌നോള്‍ഡ്‌സ് പേന ഉപയോഗിക്കുന്നുണ്ടെന്നും ഒരു പക്ഷേ ഇതു താന്‍ ഉപയോഗിക്കുന്ന അവസാന പേന ആയിരിക്കുമെന്നും ഒരാള്‍ കുറിച്ചു. ഇന്ത്യയുടെ ദേശീയ പേനയാണെന്നായിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. ഓണ്‍ലൈനില്‍ നിന്നും 70 റെയ്‌നോള്‍ഡ് പേന ഓര്‍ഡര്‍ ചെയ്ത സ്‌ക്രീന്‍ഷോട്ടാണ് ഒരു ഉപയോക്താവ് പങ്കുവച്ചത്.
ഇതോടെ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. പേനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളെ കമ്പനി തള്ളിക്കളഞ്ഞു. ''തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അതെല്ലാം അടിസ്ഥാനരഹിതമാണ്. യഥാര്‍ത്ഥവും കൃത്യവുമായ അപ്‌ഡേറ്റുകള്‍ക്കായി ഞങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ ചാനലുകളും റഫര്‍ ചെയ്യാന്‍ ഞങ്ങളുടെ പങ്കാളികളോടും ഉപഭോക്താക്കളോടും അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ മുന്‍ഗണന'' കമ്പനി കുറിച്ചു.
റെയ്‌നോള്‍ഡ്‌സ് 045 ഫൈന്‍ കാര്‍ബ്യൂര്‍ പേന ഇപ്പോഴും വിപണിയില്‍ ലഭ്യമാണ്. ഒരു പേനക്ക് 10 രൂപയാണ് വില. 'ഒരിക്കലും സ്‌റ്റൈല്‍ മാറാത്ത ക്ലാസിക്. സുഗമമായ എഴുത്ത് ഉറപ്പാക്കുന്ന പേന, അതേസമയം മൃദുവായ പിടി കൂടുതല്‍ നേരം പിടിക്കാന്‍ സുഖകരമാക്കുന്നു'. എന്നാണ് പേനയെക്കുറിച്ച് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."