നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; റൺവേയിലേക്കു നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു
നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; റൺവേയിലേക്കു നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. കൊച്ചി – ബെംഗളൂരു വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വിമാനത്താവള അധികൃതർക്കു ലഭിച്ച അജ്ഞാത സന്ദേശം. വിമാനം റൺവേയിലേക്കു നീങ്ങിയ ശേഷമാണ് സന്ദേശം ലഭിച്ചത്. ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
രാവിലെ 10.40ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഇൻഡിഗോ വിമാനം റൺവേയിലേക്കു നീങ്ങിയ സമയത്തായിരുന്നു സന്ദേശം എത്തിയത്. ഇതേതുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിരമായി തിരിച്ചു വിളിച്ചു.
തിരിച്ചുവിളിച്ചതിന് പിന്നാലെ, വിമാനത്തിൽ നിന്ന് യാത്രക്കാരെയും ലഗേജും ഇറക്കി ബോംബ് സ്ക്വാഡ് പരിശോധിച്ചു. ബോംബ് സ്ക്വാഡിന്റെ പരിശോധന പൂര്‍ത്തിയാക്കിയിട്ടും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. വിമാനം പിന്നീട് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."