HOME
DETAILS

അഭിനന്ദനങ്ങൾ ഈ തിരുത്തിന്

  
backup
July 20, 2022 | 7:57 PM

896354623526-2022


വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിയെ ഏൽപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് പിണറായി സർക്കാർ പിൻവാങ്ങിയ നടപടി, സംസ്ഥാനത്തെ നിയമസഭയുടെ ചരിത്രത്തിലെ തന്നെയും അപൂർവ സംഭവങ്ങളിൽ ഒന്നാണ്. സഭയുടെ മുമ്പിലെത്തുകയും ചർച്ച ചെയ്തു പാസാക്കി ഗവർണർ ഒപ്പുവയ്ക്കുകയും ചെയ്ത നിയമമാണിത്.വഖ്ഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്കു വിടുന്നതിന് അനുബന്ധ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. അത്രത്തോളമെത്തിയ ഘട്ടത്തിലാണ് ഈ നിയമത്തിൽനിന്ന് തന്റെ സർക്കാർ പിൻവാങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.


മുസ്‌ലിംകൾ ഭരണഘടനാനുസൃതമായി അനുഭവിച്ചുപോരുന്ന പല അവകാശങ്ങളെയും പിൽക്കാലത്ത് വിപരീതമായി ബാധിക്കാനിടയുള്ള നിയമ ഭേദഗതി എന്ന നിലക്ക്, വഖ്ഫ് നിയമം പാസായിപ്പോകുന്നതിൽ സഭക്കകത്ത് ജനപ്രതിനിധികളിൽ ജാഗ്രതക്കുറവുണ്ടായി എന്ന വസ്തുത, പറയാതിരിക്കാനാവുകയില്ല. ഉത്തരവാദപ്പെട്ടവരുടെ കണ്ണു വെട്ടിച്ച് ഒട്ടും ഒച്ചപ്പാടുകളുണ്ടാക്കാതെ വഖ്ഫ് ഭേദഗതി ബിൽ എങ്ങനെ ഗവർണറുടെ മുമ്പിലെത്തി! ഗവർണർ ഒപ്പിട്ടു നിയമമായി ?


എന്നാൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള മറ്റു സംഘടനകളുമാണ് ജാഗ്രത്തായി അതു കണ്ടുപിടിച്ചത്. വിഷയം സമസ്ത നേതൃത്വം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പല ഭാഗങ്ങളിൽനിന്നും പ്രതിഷേധസ്വരങ്ങൾ ഉയർന്നു തുടങ്ങി. കാര്യങ്ങൾ പിടിത്തം വിടുന്നോ എന്ന ഭയം സർക്കാരിനുണ്ടായി. ഏറ്റവും കൂടുതൽ മഹല്ലുകൾ കൈവശമുള്ള വലിയ മുസ്‌ലിം സംഘടന എന്ന നിലക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളുമായി മുഖ്യമന്ത്രിയും വഖ്ഫ് മന്ത്രിയും ചർച്ച നടത്തി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ മുഖ്യമന്ത്രി ടെലിഫോണിലും വഖ്ഫ് മന്ത്രി വി. അബ്ദുറഹ്മാൻ നേരിലും ബന്ധപ്പെട്ടു. നിയമന തീരുമാനം പുനപ്പരിശോധിക്കുമെന്ന് ജിഫ്‌രി തങ്ങൾക്ക് ഉറപ്പുനൽകി. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിനും ഇക്കാര്യം മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. സർക്കാരിന്റെ ഇൗ ഉറപ്പിന്മേൽ പ്രതീക്ഷ അർപ്പിക്കുകയായിരുന്നു മുസ്‌ലിം സംഘടനകൾ.
ഇസ്‌ലാം, മുസ്‌ലിം, വഖ്ഫ് എന്നതൊന്നും ഭരണഘടനാ ഭാഷയല്ല. എന്നാൽ ഏതെങ്കിലും ഭരണാധികാരിക്ക് വിവേചനപരമായി ഇടപെടാൻ പറ്റാത്ത വിധം സംരക്ഷിത ഇടങ്ങളാണ് ഇതൊക്കെയും. വഖ്ഫ്, ദേവസ്വം ബോർഡുകളും നിർണിതമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളും ദേവാലയങ്ങളും അടക്കമുള്ള മതന്യൂനപക്ഷ സ്ഥാപനങ്ങൾക്കൊക്കെയും ഈ സംരക്ഷണമുണ്ട്. ഇത് ഏതെങ്കിലും സർക്കാരിന്റെയോ രാഷ്ട്രീയ നേതൃത്വത്തിന്റെയോ കാരുണ്യമോ ഔദാര്യമോ വഴി ലഭിക്കേണ്ട ഭിക്ഷയോ ദാനമോ അല്ല. അതുകൊണ്ടുതന്നെ ഈ അവകാശങ്ങൾക്കു വേണ്ടി അവർ ആരുടെയും ചെരിപ്പിൽ തൊടേണ്ടതുമില്ല.


ഇന്ത്യയിലെങ്ങുമായി വ്യാപിച്ചുകിടക്കുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ വഖ്ഫ് സ്വത്തുക്കൾക്കും ഈ സംരക്ഷണം ബാധകമാണ്. സമൂഹത്തിന്റെ പൊതു സ്വത്തിന്മേൽ പിടിമുറുക്കി, പിന്നീട് സമവായത്തിലൂടെ തിരിച്ചുനൽകി, അത് തങ്ങളുടെ ഔദാര്യമാണെന്നു വരുത്തിത്തീർക്കുന്നത് കേവലം രാഷ്ട്രീയ അജൻഡയാണ്. രാജ്യത്തെ വിശേഷിച്ച് കേരളത്തിലെ ഒരു ഇസ്‌ലാം മത വിശ്വാസിക്കും ഇത്തരം അന്തസ്സാര വിഹീന കാര്യങ്ങളിൽ താൽപര്യമില്ല. അതുകൊണ്ടുതന്നെയാണ് കേവലം 52 ജീവനക്കാരുടെ നിയമന കാര്യത്തിൽ പിടിച്ച്, ഇടതുമുന്നണി സർക്കാർ അന്യായം ചെയ്തപ്പോഴും പ്രകോപനപരമായ പ്രക്ഷോഭങ്ങളിൽ നിന്ന് മുസ്‌ലിം സമൂഹം വിട്ടുനിന്നത്. ബാബരി പള്ളി അർഹതയില്ലാത്തവർക്കു വിട്ടുകൊടുത്തപ്പോഴും നിയമത്തെ അനുസരിച്ചു സഹനം കൊണ്ട സമുദായമാണ് മുസ്‌ലിംകളുടേത്. അവരെ തമ്മിലടിപ്പിച്ച് വൃത്തിഹീനമായ അജൻഡ നടപ്പാക്കാനുള്ള ശ്രമം രാജ്യത്തുടനീളം നടക്കുമ്പോഴും കേരളം വിവേക പൂർവമായ തിരുത്തായി നിലകൊള്ളുമെന്നായിരുന്നു ഇവിടത്തെ മുസ്‌ലിംകൾ പ്രതീക്ഷിച്ചത്. പക്ഷേ അതുണ്ടായില്ലെന്നു മാത്രമല്ല, വഖ്ഫ് നിയമനത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയായ സമസ്തക്ക് നൽകിയ വാക്കുപോലും ലംഘിക്കുന്നു എന്ന അവസ്ഥ വന്നു. തീരുമാനത്തിൽ നിന്ന് സർക്കാർ പിറകോട്ടില്ലെന്ന വഖ്ഫ് മന്ത്രി വി. അബ്ദുറഹ്മാന്റെ നിയമസഭയിലെ പ്രഖ്യാപനം കൂടി വന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. പക്ഷേ സംയമനം കൈവിടാതെയുള്ള സമസ്തയുടെയും മറ്റു മുസ്‌ലിം സംഘടനകളുടെയും നിലപാടിലേക്ക് ഒടുവിൽ പിണറായി സർക്കാരിന് വരേണ്ടിവന്നു. ഈ മാറ്റത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  7 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  7 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  7 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  7 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  7 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  7 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  7 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  7 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  7 days ago