ജുമുഅ സമയത്തെ പരീക്ഷ തിരുത്തി പി.എസ്.സി; സമയമാറ്റത്തിന് ഇന്ന് അപേക്ഷിക്കണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം • ജുമുഅ സമയത്ത് നിശ്ചയിച്ച ഹയർ സെക്കൻഡറി ചരിത്രാധ്യാപക പരീക്ഷയ്ക്ക് ആവശ്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സമയം പുനഃക്രമീകരിച്ച് നൽകുമെന്ന് പി.എസ്.സി. [email protected] എന്ന മെയിൽ ഐ.ഡിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു മുമ്പായി അപേക്ഷ നൽകണം. ജുമുഅ സമയത്ത് പരീക്ഷ നിശ്ചയിച്ചതു സംബന്ധിച്ച് സുപ്രഭാതം റിപ്പോർട്ട് ചെയ്തിരുന്നു. എസ്.കെ.എസ്.എസ്.എഫ് അടക്കം വിദ്യാർഥി സംഘടനകൾ പി.എസ്.സിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമയം പുനഃക്രമീകരിച്ച് നൽകാൻ പി.എസ്.സി തീരുമാനിച്ചത്.
ഓൺലൈനായി രണ്ട് സെഷനിൽ രാവിലെ ഒൻപതിനും 11.15 നും ആരംഭിക്കുന്ന വിധത്തിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ഉദ്യോഗാർഥികൾ തൃപ്തികരമായ കാരണങ്ങൾ സഹിതം ആവശ്യപ്പെട്ടാൽ അത്യാവശ്യഘട്ടത്തിൽ സമയമാറ്റം അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് സെക്രട്ടറി സാജു ജോർജ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."