HOME
DETAILS

തൃണമൂല്‍ മന്ത്രിയുടെ അനുയായിയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്; കണ്ടെടുത്തത് 20 കോടി രൂപ

  
Web Desk
July 23 2022 | 03:07 AM

%e2%82%b9-20-crore-cash-seized-after-raids-on-west-bengal-minister-partha-chatterjees-aide

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മന്ത്രിയുടെ അടുത്ത അനുയായിയുടെ താമസസ്ഥലത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡ്. ഏകദേശം 20 കോടിയോളം രൂപ കണ്ടെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായി അര്‍പ്പിത മുഖര്‍ജിയുടെ വസതിയിലായിരുന്നു റെയ്ഡ്.

ബംഗാളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇ.ഡി റെയ്ഡ് നടത്തിയത്. അഴിമതിയുമായി ബന്ധപ്പെട്ട പണമാകാം റെയ്ഡില്‍ കണ്ടെത്തിയതെന്നാണ് കരുതുന്നത്. 2000,500 രൂപ നോട്ടുകളുടെ കെട്ടുകളാണ് കണ്ടെടുത്തത്. ഇവയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ഇഡി ബാങ്ക് ജീവനക്കാരുടെ സഹായം തേടി. ഇരുപതോളം മൊബൈല്‍ ഫോണുകളും സ്ഥലത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.

പാര്‍ഥാ ചാറ്റര്‍ജിയെ കൂടാതെ മറ്റൊരു മന്ത്രിയായ പരേഷ് അധികാരിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തുന്നുണ്ട്. എസ്.എസ്.സി. റിക്രൂട്ട്മെന്റ് അഴിമതിക്കേസില്‍ ഈ രണ്ടുമന്ത്രിമാരെയും സി.ബി.ഐ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

അതേസമയം, രാഷ്ട്രീയ എതിരാളികളെ ദ്രോഹിക്കുന്നതിന്റെ ഭാഗമായുള്ള ബിജെപിയുടെ തന്ത്രമാണ് ഇഡി റെയ്‌ഡെന്നു തൃണമൂല്‍ പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  2 minutes ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  44 minutes ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  an hour ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  an hour ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  an hour ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  an hour ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  an hour ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  2 hours ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  2 hours ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും

Kerala
  •  2 hours ago