രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡൽഹി •രാജ്യത്തിന്റെ 15ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
അതോടൊപ്പം നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്ഥാനമൊഴിയുന്ന ചടങ്ങുകളും നടക്കും. പാർലമെന്റ് സെൻട്രൽ ഹാളിൽ രാവിലെ 10.15നാണ് പ്രൗഢമായ ചടങ്ങിൽ സത്യപ്രതിജ്ഞ നടക്കുക. ചീഫ് ജസ്റ്റിസ് എൻ.വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, മുഖ്യമന്ത്രിമാർ, നയതന്ത്രമേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ, പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി രാംനാഥ് കോവിന്ദ് മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി.
ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിൽ 1958ൽ ജനിച്ച ദ്രൗപദി മുർമു ആദിവാസി ഗ്രോത വിഭാഗമായ സാന്താൾ വിഭാഗത്തിൽ നിന്നാണ് റൈസിനാ ഹിൽസിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്.
മുർമു നേരത്തെ ഒഡിഷയിൽ സഹമന്ത്രിയായി പ്രവർത്തിച്ചിരുന്നു. 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണറായും സേവനമനുഷ്ഠിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."