തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; രണ്ടാഴ്ചക്കിടെ നാലാമത്തെ കേസ്
ചെന്നൈ: തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ശിവകാശിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ നടക്കുന്ന സമാനമായ നാലാമത്തെ കേസാണിത്.
ആത്മഹത്യ ചെയ്തതവാമെന്നാണ് പൊലിസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.
മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടലൂര്‍ ജില്ലയടില് നടന്ന സംഭവത്തില്‍ കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. മാതാപിതാക്കള്‍ തന്നില്‍ അര്‍പ്പിച്ച ഐ.എ.എസ് സ്വപ്നം സാധ്യമാക്കാന്‍ തനിക്ക് കഴിയില്ലെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
ആത്മഹത്യ പോലുള്ള ചിന്തകള്‍ ഉപേക്ഷിക്കണമെന്ന് ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടു. സ്വപ്നങ്ങള്‍ സാധ്യമാക്കാനായി പരിശ്രമിക്കുകയാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു. കുട്ടികള്ള്ക്കെതിരെ ശാരീരിക മാനസി ലൈംഗിക പീഡനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം താക്കീത് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."