സി.പി.എം നേതാവിന്റെ അനധികൃത കെട്ടിടത്തിന് നമ്പര്‍; ക്രൈംബ്രാഞ്ച് കേസെടുത്തു
കോഴിക്കോട്: കോഴിക്കോട്ടെ സിപിഎം പ്രാദേശിക നേതാവിന്റെ കെട്ടിടത്തിന് അനധികൃത നമ്പര്‍ നല്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. രണ്ട് പതിറ്റാണ്ടിലധികമായി അനുമതി കിട്ടാതിരുന്ന കെട്ടിടത്തിനാണ്, മുന്‍ ബ്രാഞ്ച് സെക്രട്ടറി അനധികൃത നമ്പര്‍ നേടിയെടുത്തത്.
കോര്പറേഷന് സെക്രട്ടറിയുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. പള്ളിക്കണ്ടി മുന്‍ ബ്രാഞ്ച് സെക്രട്ടറി അബ്ദുള്‍ നാസറിന്റെ കെട്ടിടത്തിലാണ് നമ്പര്‍ അനുവദിച്ചത്.കോര്പറേഷന് രേഖകളില്‍ ഒരു തെളിവ് പോലും ബാക്കിവെയ്ക്കാതെയായിരുന്നു വഴിവിട്ടനീക്കം. കോര്‍പറേഷനിലെ അനധികൃത കെട്ടിട നമ്പര്‍ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘമാണ് ഈ കേസും അന്വേഷിക്കുക.
എന്നാല്‍, ജില്ലാ ക്രൈബ്രാഞ്ചിന് ഇതുവരെ ഒരു കേസില്‍ മാത്രമാണ് ഉദ്യോഗസ്ഥരടക്കം പ്രതികളെ പിടികൂടാനായത്. മറ്റ് കേസുകളില്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിലെ കാലതാമസമുണ്ടെന്നാണ് പൊലീസ് വിശദീകരിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."