HOME
DETAILS

പൊതുമണ്ഡലത്തെ ഗ്രസിക്കുന്ന വലതുപക്ഷ വൈകാരികത

  
backup
July 28 2022 | 03:07 AM

51646534234-2022-todays-article-2022-july-28

ദാമോദർ പ്രസാദ്


പ്രതീകാത്മകതയ്ക്കപ്പുറം ഇന്ത്യൻ പ്രസിഡന്റായി ദ്രൗപദി മുർമുവിന്റെ സ്ഥാനാരോഹണത്തിന് ഏറെ പ്രാധാന്യമുണ്ട്. ഗോത്രവിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമു ജീവിതത്തിലെ അനേകം വെല്ലുവിളികളെ നേരിട്ടാണ് രാഷ്ട്രത്തിന്റെ ഉന്നതസ്ഥാനത്തിലേക്കെത്തുന്നത്. പ്രസിഡൻ്റായതിനു ശേഷമുള്ള ആദ്യ പ്രസംഗത്തിൽ ദ്രൗപദി മുർമു പറഞ്ഞത് ഇന്ത്യയിൽ ദരിദ്രരായവർക്ക് സ്വപ്നങ്ങൾ കാണാനും അത് സാക്ഷാൽക്കരിക്കാനും സാധിക്കുന്നു എന്നതിനുള്ള തെളിവാണ് തന്റെ തെരഞ്ഞെടുപ്പ് വിജയം എന്നാണ്. ഒരു ചായക്കാരന് രാഷ്ട്രത്തിന്റെ ഉന്നത സ്ഥാനങ്ങളിലെത്താൻ പറ്റുമെന്നുള്ളതിനുള്ള തെളിവായി തന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ കാണണമെന്ന് നരേന്ദ്ര മോദി പറഞ്ഞതിനെ ഒരുവേള ദ്രൗപദി മുർമുവിന്റെ വാക്കുകൾ പ്രതിധ്വനിക്കുന്നു. സമാനമായ വികാരം തന്നെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് രാംനാഥ് കോവിന്ദും പ്രകടിപ്പിച്ചിട്ടുണ്ട്. ദരിദ്രരും നിസ്വരുമായ ഇന്ത്യക്കാർ കേന്ദ്ര സർക്കാരുമായി താദാത്മ്യപ്പെടുന്നു എന്ന പ്രതീതിയാണ് സർക്കാർ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. അതേസമയം, പ്രതിപക്ഷത്തെ വരേണ്യരുടെ നിലനിൽപ്പിനാധാരമായ രാഷ്ട്രീയവുമായാണ് ബി.ജെ.പി വ്യാഖ്യാനിക്കുന്നതും.
ഹിന്ദുത്വ രാഷ്ട്രീയവും നവീകരിക്കുന്നുണ്ട്. കേവലാധിപത്യത്തെ ലക്ഷ്യമാക്കിയുള്ള നവീകരണമാണിത്. ഹിന്ദുത്വ സമഗ്രാധികാരത്തിൽ എല്ലാ അധികാര ശ്രേണിയേക്കാളും പ്രധാനമായ പരമോന്നതമായ സ്ഥാനം കാംക്ഷിച്ചുകൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളായും ഈ നവീകരണത്തെ കാണാം. നവീകരണക്ഷമമായ ഹിന്ദുത്വ അതിന്റെ അടിസ്ഥാനമായ ഹിന്ദുരാഷ്ട്ര സങ്കൽപത്തെ ഉപേക്ഷിച്ചു എന്നോ സംഘ്പരിവാർ സംഘടനകളുടെയും ആർ.എസ്.എസിന്റെയും സ്വാധീനത കുറഞ്ഞോ എന്നുമല്ല പറയുന്നത്. പകരം നവീകരണക്ഷമമായ ഹിന്ദുത്വം ഇന്ത്യൻ ജനാധിപത്യ പ്രക്രിയകളുടെ അടിസ്ഥാനഘടനയെത്തന്നെ സ്വാധീനിച്ചുകൊണ്ടു ഹിന്ദുത്വ സമഗ്രാധികാരത്തിലേക്കുള്ള പരിവർത്തനമാണ് നടത്തുന്നത്. ഈ സമഗ്രാധികാര ഘടനയിൽ പിന്നോക്ക ജനവിഭാഗങ്ങളെ ന്യൂനപക്ഷേതര ഹിന്ദുത്വത്തിന്റെ രാഷ്ട്രീയവ്യസ്ഥയിലേക്ക് ശിക്ഷണം ചെയ്‌തെടുക്കുന്ന ഒരു പുതിയ പ്രക്രിയ തന്നെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ നവീകരണ പ്രക്രിയയുടെ സവിശേഷ സ്വഭാവമെന്തെന്നാൽ സംഘ്പരിവാർ സംഘടനകളുടെ മേലുള്ള ആർ.എസ്.എസിന്റെ നയപരമായ അപ്രമാദിത്വത്തിനപ്പുറം ഹിന്ദുത്വ സമഗ്രാധികാരത്തിൽ പരമോന്നതമായ സ്ഥാനമാണ് ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിലും ഹിന്ദുത്വ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് എന്ന നിലയിലും നരേന്ദ്ര മോദിക്ക് ഉണ്ടായിരിക്കുക. എല്ലാ സംഘടനാപരമായ എതിരഭിപ്രായങ്ങൾക്കും വിയോജിപ്പുകൾക്കുമപ്പുറം പരമോന്നത സ്ഥാനമാകുന്നു ഇത്. ഫാസിസത്തോടെ സാദൃശ്യപ്പെടുത്താവുന്ന ഘടകങ്ങൾ ഇതിൽ രാഷ്ട്രീയ തത്വചിന്തകർ വായിക്കുമെങ്കിലും ഔപചാരിക ജനാധിപത്യ പ്രക്രിയകളെ ഉപേക്ഷിച്ചുകൊണ്ടുള്ളതല്ല ഈ നവീകരണമെന്നതും ശ്രദ്ധിക്കേണ്ടതാണ്. ദേശ രാഷ്ട്രത്തിന്റെ പരമോന്നതസ്ഥാനമാണ് ഇതിലൂടെ സാധ്യമാകുന്നത്. പ്രധാനമന്ത്രി എന്ന പദത്തിനപ്പുറമുള്ള സ്വാധീനതയാണ് ഇതിലൂടെ ആവിഷ്‌കൃതമാകുന്നത്.


സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വർഷം ആഘോഷിക്കുന്ന വേളയിൽ ഗോത്രജനതയിൽ നിന്നുള്ള വ്യക്തി രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദേശിക്കപ്പെടുന്നത് വൈകാരികമായാണ് പ്രധാനമന്ത്രിയും ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവും അവതരിപ്പിച്ചത്. ആ നീക്കത്തിൽ അവർ വിജയിക്കുകയും ചെയ്തു. കെ.ആർ നാരായണനെ പോലുള്ള പണ്ഡിതനും പരിണിതപ്രജ്ഞനുമായ രാഷ്ട്രീയ നേതാവ് ഇതിനു മുമ്പ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കും രാഷ്ട്രപതി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടുവെന്നും ഏറ്റവും ഉചിതമായും ഉത്തമമായും ഭരണഘടന റിപ്പബ്ലിക്കിന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുണ്ടെന്നുമുള്ള ചരിത്രം കോർപറേറ്റ് മാധ്യമങ്ങൾ പരാമർശിക്കാൻ പോലും വിമുഖത കാണിച്ചുവെന്നുള്ളതാണ്.


രാഷ്ട്രീയത്തിന്റെ വൈകാരികവൽക്കരണം വലതുപക്ഷ രാഷ്ട്രീയത്തിനു പരമപ്രധാനമായ പ്രയോഗരീതിയാണ്. ഹിന്ദു സമഗ്രാധികാരത്തിലും പ്രവർത്തനക്ഷമമാകുന്ന പ്രധാന സംഗതിയും അതുതന്നെ. സ്വാതന്ത്ര്യ സമരത്തിന്റെ കാലത്തും ദരിദ്രനാരായണർ എന്ന പദപ്രയോഗത്തിലൂടെ പ്രത്യക്ഷീകരിച്ചത് ദേശീയ പ്രസ്ഥാനത്തിന്റെ ബഹുജനവൽക്കരണമാണ്. മുസ്‌ലിം, ന്യൂനപക്ഷ ജനവിഭാഗങ്ങളും അംബേദ്കറുടെ നേതൃത്വത്തിൽ പിന്നോക്ക പ്രസ്ഥാനങ്ങളും അവകാശപ്രക്ഷോഭങ്ങൾ നയിച്ചിരുന്ന ഈ ഘട്ടത്തിൽ തന്നെ ദേശീയ പ്രസ്ഥാനം എന്ന നിലയിൽ ബ്രിട്ടീഷ് രാജിന്റെ നാനാഭാഗത്തും ഭാവനയെ പിടിച്ചടക്കിയത് ഗാന്ധിയുടെ കോൺഗ്രസ് ബഹുജന രാഷ്ട്രീയമാണ്. വൈകാരിക തലങ്ങളും മതപരമായ ഘടകങ്ങളും ഇതിൽ ഉൾച്ചേർന്നിരുന്നു എന്നത് വാസ്തവമാണ്. വൈകാരികതലത്തിൽ നിന്നാണ് ജാതിശ്രേണി ഘടനയിൽ പിന്നോക്കം നിന്നിരുന്ന ജാതി വിഭാഗങ്ങളെയും പട്ടിക ജാതി വിഭാഗക്കാരെയും ആദിവാസി ഗോത്ര വിഭാഗക്കാരെയും ഹിന്ദു സമൂഹത്തിന്റെ ഭാഗമായി ഹിന്ദുസമൂഹത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടത്. ഈയൊരു പ്രക്രിയ നവീകരണക്ഷമമായ ഹിന്ദുത്വവും മനസ്സിലാക്കിയിട്ടുണ്ട്. പ്രതിപക്ഷ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന വിമതവും ജനാധിപത്യപരവും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ശാസ്ത്രീയ വിമർശനങ്ങളെ മുഴുവൻ ലഘൂകരിക്കാനും മറികടക്കാനും ഈ വൈകാരികതയാൽ ഹിന്ദുത്വ ഭരണസംവിധാനത്തിനു സാധിക്കുന്നു. ഒപ്പംതന്നെ ഹിന്ദുത്വത്തിന്റെ പുതിയ 'ഉൾക്കൊള്ളുകളെ' കുറിച്ച് ചർച്ചകൾ സജീവമാക്കാനും സാധിക്കുന്നു.


എന്നാൽ കേന്ദ്ര സർക്കാരിന്റെ 'ഉൾക്കൊള്ളൽ' സമീപനം വെറും വ്യാജമാണെന്ന ആരോപണം കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്. 2022ൽ പരിഷ്‌കരിച്ച വനാവകാശ നിയമം ആദിവാസികളുടെയും വനപ്രദേശങ്ങളിൽ താമസിക്കുന്ന ഗ്രാമീണരുടെയും സ്ഥിതി കൂടുതൽ ദയനീയമാക്കുമെന്ന വാദമാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. പരിഷ്‌കരിച്ച വനാവകാശ നിയമ പ്രകാരം വനം വകുപ്പ് മേലധികാരികളുടെ മുമ്പാകെ വിധേയപ്പെട്ടുനിൽക്കേണ്ട അവസ്ഥയാകും ഗോത്രവിഭാഗങ്ങൾക്ക്. ഗോത്രജനതയുടെ ഭൂമി ഖനനാവശ്യത്തിനും മറ്റും കോർപറേറ്റുകൾ അപഹരിക്കുന്ന സവിശേഷ സാഹചര്യത്തിൽ ഗോത്രജനതയുടെ കുടിയിറക്കത്തിനും തുടർന്ന് നാശത്തിലേക്കുമുള്ള വഴിയാണ് തുറക്കുന്നതെന്നും ആശങ്ക നിലനിൽക്കുന്നു.


മോദി സർക്കാരിനെതിരേ ഏറ്റവും ശാസ്ത്രീയമായ വിമർശനം ഉന്നയിക്കുന്ന പ്രധാന നേതാവ് രാഹുൽ ഗാന്ധി തന്നെയാണ്. എന്നാൽ മാധ്യമങ്ങൾ പക്ഷപാതിത്വത്തോടെയാണ് രാഹുൽ ഗാന്ധിയുടെ സാമ്പത്തിക, രാഷ്ട്രീയ വിമർശനത്തെ അവഗണിക്കുന്നത്. പരിഷ്‌കരിച്ച വനാവകാശ നിയമത്തിലൂടെ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ഉന്നയിച്ച വിമർശനം 'മോദി സർക്കാർ വനപ്രദേശങ്ങൾ എളുപ്പത്തിൽ തട്ടിയെടുക്കാൻ' വേണ്ടിയാണ് നിയമം പരിഷ്‌കരിച്ചതെന്നാണ്. ആദിവാസികളുടെയൊപ്പം തോളോടുതോൾ ചേർന്നുകൊണ്ടു വെള്ളം, വനം, ഭൂമി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ് അണിചേരുമെന്നും രേഖപ്പെടുത്തിയിരുന്നു. ഇതിനുള്ള പ്രതികരണമെന്നോണം മോദി സർക്കാരിന്റെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവാണെന്ന വൈകാരികതയുണർത്തുന്ന മറുപടിയാണ് ബി.ജെ.പി നേതൃത്വം നൽകിയത്.
ഗോത്രജനതയ്ക്ക് ആത്മാഭിമാനബോധമുണർത്തുന്നതാണ് ദ്രൗപദി മുർമു ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഈ തെരഞ്ഞെടുപ്പ് ഗോത്രജനത അഭിമുഖീകരിക്കുന്ന വംശഭീഷണിക്ക് പരിഹാരമാകുന്നില്ല. ഒഡിഷയിൽ തന്നെ ജിൻഡാൽ ഗ്രൂപ് ആദിവാസിമേഖലയായ ജഗത്‌സിങ്ങ്പൂരിലെ സ്റ്റീൽ പ്ലാന്റ് നിർമിച്ചിട്ടുള്ളത് ആദിവാസി ഭൂമി കൈക്കലാക്കിയാണ്. കൊറിയൻ കമ്പനിയായ പോസ്‌കോവിനെതിരേ ആദിവാസി സമൂഹം നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായി പോസ്‌കോവിന് ഈ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതാണ്. ഇതേ സ്ഥലത്തുതന്നെയാണ് സാജൻ ജിൻഡാലിന്റെ ജെ.എസ്.ഡബ്ല്യു സ്റ്റീൽ പ്ലാന്റ് നിർമിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുള്ളത്. ഭരണസംവിധാനം നിഷ്ഠുരമായ വിധത്തിലാണ് ആദിവാസി സമരത്തെ നേരിടുന്നത്. ഭരണകൂടം ഇച്ഛിക്കുന്ന വികസന പ്രവർത്തനങ്ങൾ തദ്ദേശീയവാസികളെ ബാധിക്കുന്ന സാഹചര്യത്തിൽ അവരുടെ മുൻകൈയിൽ നടക്കുന്ന സമരങ്ങളെ മർദിച്ചൊതുക്കാനും ഒറ്റപ്പെടുത്താനും പ്രക്ഷോഭകരെ തീവ്രവാദികളെന്നും മാവോയിസ്റ്റുകളെന്നു അധിക്ഷേപിക്കുകയും താറടിക്കുകയും ചെയ്യുന്ന നവഉദാരവൽക്കരണത്തിന്റെ ഭാഷണശീലങ്ങൾ ഇന്ന് ഇടതുപക്ഷവും സ്വാംശീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ വലതുപക്ഷ സർക്കാരുകൾ ആദിവാസി സമരങ്ങളെ എങ്ങനെയായിരിക്കും നേരിടുന്നത് എന്നാലോചിക്കുക. ഗോത്രജനത നേരിടുന്ന വംശോന്മൂലനമപരമായ വികസനപ്രവർത്തനങ്ങളുടെ ദുരിതം മാധ്യമങ്ങളിൽ ചർച്ച പോകട്ടെ വാർത്ത പോലുമാകുന്നില്ല.


വർധിക്കുന്ന തൊഴിലില്ലായ്മയും ജീവിതവ്യവസ്ഥകളെ കടക്കെണിയിൽപ്പെടുത്തുന്ന സാമ്പത്തിക തകർച്ചയും മാധ്യമങ്ങളിൽ ചർച്ചയാകാതിരിക്കുകയും വികസന പദ്ധതികൾക്കെതിരേ നടക്കുന്ന ജനകീയ സമരങ്ങൾ വാർത്ത പോലുമാകാതെ തൽസ്ഥാനത്തു വൈകാരികത കൊഴുപ്പിക്കാൻ പറ്റുന്ന വിഷയങ്ങൾ പ്രാമുഖ്യം നേടുന്നതും ആസൂത്രിതമായി നടക്കുന്ന പ്രക്രിയയാണ്. പ്രതിപക്ഷ രാഷ്ട്രീയത്തെ കെണിയിൽപ്പെടുത്താൻ ഇതുമൂലം സാധിക്കുന്നു. വിലക്കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന ജി.എസ്.ടിയിൽ വരുത്തിയ മാറ്റത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെയും ഇടതുപക്ഷത്തിന്റെയും വിമർശനത്തിന് ഒട്ടും ഇടം നൽകാതെ ദേശീയ മാധ്യമങ്ങൾ മുഖ്യമായും ചർച്ചയാക്കിയത് 'കാളി'യെ സംബന്ധിച്ചുള്ള വിവാദമാണ്. പൊതുമണ്ഡലത്തെ ഹിന്ദുത്വം വൈകാരികതയിലൂടെ ഗ്രസിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago