കുപ്രചരണങ്ങളിൽ വഞ്ചിതരാവരുത്: പ്രൊഫ. കെ ആലികുട്ടി മുസ് ലിയാർ
കോഴിക്കോട്: വാഫി, സി.ഐ.സി പ്രശ്‌നം, വസ്തുതകള്‍ എന്ത്? എന്ന തലവാചകത്തില്‍ 29-06-2022 ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യ്ക്ക് വേണ്ടി ഞാന്‍ നല്‍കിയ വിശദീകരണ കുറിപ്പ് സംബന്ധിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയിലും മറ്റും നിരന്തരം നല്‍കിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരണത്തില്‍ ആരും വഞ്ചിതരാവരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ് ലിയാർ അറിയിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഉള്‍പ്പെടെ ഉത്തരവാദപ്പെട്ട നേതാക്കളുമായി കൂടി ആലോചിച്ച് ശരിയായ രേഖകളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഒരു വിശദീകരണ കുറിപ്പ് നല്‍കിയത്. പ്രസ്തുത വിശദീകരണം നല്‍കിയത് ഞാനല്ലെന്നും ആരോ ചിലര്‍ എന്റെ പേരില്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചതാണെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് വാസ്തവിരുദ്ധമാണെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നുവെന്നും ആലികുട്ടി മുസ്ലിയാർ കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=kscb-DukIB4
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."