തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യസമയത്ത് നല്‍കണം
ദുബൈ:തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യസമയത്ത് നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെന്ന് യു.എ.ഇ അധികൃതര്‍. രാജ്യത്തെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ പ്രകാരം ശമ്പളം നല്‍കാത്ത തൊഴിലുടമകള്‍ക്കെതിരേ നിരവധി നടപടികളാണ് വിശദീകരിച്ചിട്ടുള്ളത്. ശമ്പളം നല്കുന്നതില് വരുന്ന കാലതാമസം, സ്ഥാപനത്തിന്റെ വലിപ്പം, ശമ്പളം നല്‍കാത്ത തൊഴിലാളികളുടെ എണ്ണം എന്നിവ കണക്കാക്കിയാണ് ശിക്ഷാ നടപടികള്‍.
യു.എ.ഇ മാനവ വിഭവ ശേഷി,സ്വദേശിവത്കരണ മന്ത്രി ഡോ.അബ്ദുറഹ്മാന് അല്‍ അവാര് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. മന്ത്രാലയത്തിന്റെ ഡേറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ അവയുടെ വലിപ്പം പരിഗണിക്കാതെ തന്നെ കൃത്യസമയത്ത് ശമ്പളം നല്‍കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കും. ഫീല്‍ഡ് പരിശോധനകള്‍ക്ക് പുറമെ ഇലക്ട്രോണിക് രേഖകളിലൂടെയും ഇത് സംബന്ധിച്ച പരിശോധനകള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."