രാജ്യസഭയില്‍ മൂന്ന് എം.പിമാര്‍ക്ക് കൂടി സസ്പെന്ഷന്
ന്യൂഡല്‍ഹി: രാജ്യസഭയിലെ മൂന്ന് എം.പിമാര്‍ക്ക് കൂടി സസ്പെന്ഷന്. ആം ആദ്മി അംഗങ്ങളായ സുശീല്‍കുമാര്‍ ഗുപ്ത, സന്ദീപ് പതക്, ആഞ്ചലിക് ഗണ മോര്‍ച്ച അംഗം അജിത് കുമാര്‍ എന്നിവര്‍ക്കാണ് സസ്പെന്ഷന്.
ലോക്സഭയില്‍ നാല് എം.പിമാരെയും, രാജ്യസഭയില്‍ 19 എം.പിമാരെയും നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ടി.എന്‍ പ്രതാപന്, രമ്യ ഹരിദാസ്, മാണിക്യം ടാഗോര്‍, ജ്യോതി മണി എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് എം.പിമാര്‍. സഭാ കാലയളവ് വരെ സസ്പെന്ഷന് തുടരും.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും തടസപ്പെട്ടു. എം.പിമാരുടെ സസ്പെന്ഷന് പിന്‍വലിക്കണം, വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധം അവസാനിപ്പിച്ചാല്‍ സസ്പെന്ഷന് പിന്‍വലിക്കാന്‍ തയ്യാറാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."