കളമശ്ശേരി ബസ് കത്തിക്കല്‍: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍ ,തിങ്കളാഴ്ച എന്‍.ഐ.എ കോടതി ശിക്ഷ വിധിക്കും
എറണാകുളം: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. തിങ്കളാഴ്ച എന്‍.ഐ.എ കോടതി ശിക്ഷ വിധിക്കും. തടിയന്റവിട നസീര്‍, സാബിര്‍, താജുദ്ദീന് എന്നിവരാണ് കുറ്റക്കാര്‍.
പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബര്‍ 9 നാണ് കളമശ്ശേരിയില്‍ ബസ് കത്തിക്കുന്നത്. എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ആണ് രാത്രി 9.30 ന് പ്രതികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്.
യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍നാസര്‍ മദനിയെ ജയിലില്‍നിന്നും മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതികള്‍ കുറ്റകൃത്യം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."