HOME
DETAILS

ആത്മവിശുദ്ധിയുടെ അടയാളം തീർത്ത ജീവിതം

  
backup
July 28 2022 | 19:07 PM

485231632-2523525

 മുഹമ്മദ് ഹസൻ ദാരിമി വാവാട്

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സൂഫീവര്യനുമായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ വിടപറഞ്ഞിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. മത-വൈജ്ഞാനിക- സാമൂഹിക-ആത്മീയ മേഖലകളിൽ സ്തുത്യർഹമായ അനവധി മാതൃകകൾ ബാക്കിവച്ചുകൊണ്ട് കടന്നുപോയ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് നമുക്ക് അനേകം പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. ബിരുദങ്ങളുടെ ബാഹുല്യവും ഓതിയ കിതാബുകളുടെ ആധിക്യവുമല്ല ആത്മവിശുദ്ധിയുടെ അടയാളമെന്ന് തെളിയിച്ച ജീവിതമായിരുന്നു വാവാട് ഉസ്താദിന്റേത്. ഓരോ മനുഷ്യനും ശ്രദ്ധിക്കപ്പെടുന്ന ചില ഗുണങ്ങളുണ്ടാകും. അത് കൂടിച്ചേർന്നാണ് അവരുടെ വ്യക്തിത്വം രൂപപ്പെടുന്നത്. സൗമ്യൻ, ക്ഷമാശീലൻ, ജ്ഞാനദാഹി, ചിട്ടയാർന്ന ഭക്തിജീവിതം, ഹൃദ്യപ്രഭാഷകൻ, വശ്യപെരുമാറ്റം, വിനയാന്വിത മുഖം ഇതൊക്കെയാണ് ഉസ്താദിനെ ഓർക്കുമ്പോൾ അകക്കണ്ണിൽ തെളിയുന്നത്.

പൊങ്ങച്ചത്തിന്റെ പോർവിളിയോ അഹങ്കാരത്തിന്റെ ശീൽക്കാരമോ ഇല്ലാതെ ജീവിച്ച ഈ പണ്ഡിതൻ വ്യക്തിവിശുദ്ധിയുടെ തിളങ്ങുന്ന ചിത്രമായിരുന്നു. പഠനജീവിതം ആരംഭിക്കുന്നത് സൈനുൽ ഉലമ അണ്ടോണ അബ്ദുല്ല മുസ്‌ലിയാരിൽ നിന്നാണ്. ശേഷം കളരാന്തിരി ഹുസൈൻ കുട്ടി മുസ്‌ലിയാർ, മലയമ്മ നാരകശേരി അബൂബക്കർ മുസ്‌ലിയാർ, ഇ.കെ ഹസൻ മുസ്‌ലിയാർ എന്നിവരുടെ ദർസിൽ പഠനം നടത്തി. വീണ്ടും അണ്ടോണ ഉസ്താദിൻ്റെ ദർസിലെത്തി. അവിടെനിന്നാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് പോകുന്നത്. അസുഖം കാരണം അവിടെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ജീവിതകാലം മുഴുവൻ അദ്ദേഹം ഈ സങ്കടം കൂടെക്കൊണ്ടു നടന്നിരുന്നു. ശംസുൽ ഉലമ, കോട്ടുമല ഉസ്താദ്, താഴക്കോട് കുഞ്ഞലവി മുസ്‌ലിയാർ, സി .എം വലിയുല്ലാഹി, ഇ.കെ ഉമറുൽ ഖാദിരി, കണ്യാല മൗല, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, പി.എം.എസ്.എ പൂക്കോയ തങ്ങൾ എന്നീ മഹത്തുക്കളുടെ ആത്മീയ ശിക്ഷണത്തിലൂടെ നമുക്ക് ലഭിച്ച സൗഭാഗ്യമായിരുന്നു വാവാട് ഉസ്താദ്.

മതസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും ഒട്ടേറെ സ്ഥാപനങ്ങളുടെ ഭാരവാഹി കൂടിയായിരുന്നു അദ്ദേഹം. വാവാട് മഹല്ലിന്റെ പ്രസിഡൻ്റും സൈനുൽ ഉലമ അറബി കോളജിന്റെ പ്രിൻസിപ്പൽകൂടിയായിരുന്നു. പതിനായിരങ്ങൾ കാതോർക്കുന്ന പ്രാർഥനാ സദസുകളിൽ ആത്മീയ സായൂജ്യം നൽകിക്കൊണ്ടിരുന്ന ഉസ്താദിൻ്റെ വിടവ് മുസ്‌ലിം കൈരളിക്കും സമസ്ത കേരള ജംഇയ്യതുൽ ഉലമയ്ക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. അദ്ദേഹത്തിൻ്റെ ഉദാരമനസ്സ് സമുദ്ര സമാനമായിരുന്നു. കൂടെ സഹപ്രവർത്തകരായി ജീവിച്ചവരും യാത്ര ചെയ്തവരും താമസിച്ചവരും ആ ഔദാര്യം അനുഭവിച്ചറിഞ്ഞവരാണ്. മരണംകൊണ്ട് അവസാനിക്കുകയല്ല മനുഷ്യജീവിതം, അറ്റമില്ലാത്ത ജീവിതത്തിന്റെ തുടക്കമാണത്. കർമ്മഫലം അനുഭവിക്കേണ്ട ആ ജീവിതം മഹാനവർകൾക്ക് അല്ലാഹു സുഖ സമ്പൂർണമാക്കട്ടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  9 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago