കാര്‍ഷിക സംസ്കൃതിയെ തിരിച്ച് പിടിക്കാന്‍ കൃഷിയരങ്ങ്
വടക്കാഞ്ചേരി: അന്യം നിന്ന് കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്കൃതിയെ തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ ആര്യംപാടം സര്‍വോദയം സ്കൂളില്‍ സംഘടിപ്പിച്ച കൃഷിയരങ്ങ് ഏറെ ശ്രദ്ധേയമായി. പരമ്പരാഗത ഭക്ഷണ രീതികളും, കൃഷി സമ്പ്രദായവുമൊക്കെ പുതുതലമുറക്ക് പകര്‍ന്ന് നല്‍കുക എന്നതും കൃഷിയരങ്ങിന്റെ ലക്ഷ്യമായി. നൂറ്റി ഒന്ന് അമ്മമാര്‍ ചേര്‍ന്ന് തയാറാക്കിയ വ്യത്യസ്ഥ ഇനങ്ങളിലുള്ള വിഭവങ്ങള്‍ ഏറെ രുചി ഭേദം നല്കി. ഭക്ഷണ പ്രിയരെ ലക്ഷ്യമിട്ട് വില്പനയും ഉണ്ടായി. കൃഷി പാട്ട് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കവിതകളുടെ ആലാപനം എന്നിവയോടൊപ്പം രക്ഷിതാക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച നാടന്‍ പാട്ടുകളും മതിവരാകാഴ്ചയൊരുക്കി.
വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഉരലുകളില്‍ ഉലയ്ക്ക കൊണ്ട് ഇടിച്ച് അരി പൊടി തയാറാക്കുന്ന മത്സരം വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് നല്കി. പുതുതലമുറ ഇന്ന് വരെ കാണാത്ത മുന്‍കാല കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും വ്യത്യസ്ഥമായി. മാനേജര്‍ എം.ശശികുമാര്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."