HOME
DETAILS
MAL
തെറ്റായ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ
backup
July 29 2022 | 05:07 AM
മലപ്പുറം •വാഫി, സി.ഐ.സി പ്രശ്‌നം, വസ്തുതകൾ എന്ത്? എന്ന തലവാചകത്തിൽ ജൂൺ29ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് വേണ്ടി നൽകിയ വിശദീകരണ കുറിപ്പ് സംബന്ധിച്ച് ചിലർ സോഷ്യൽ മീഡിയയിലും മറ്റും നിരന്തരം നൽകിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാവരുതെന്ന് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ വാർത്താകുറിപ്പിൽ അറിയിച്ചു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റ് ഉൾപ്പെടെ ഉത്തരവാദപ്പെട്ട നേതാക്കളുമായി കൂടിയാലോചിച്ച് ശരിയായ രേഖകളുടെ അടിസ്ഥാനത്തിലാണ് വിശദീകരണ കുറിപ്പ് നൽകിയത്.
പ്രസ്തുത വിശദീകരണം നൽകിയത് താനല്ലെന്നും, ആരോ ചിലർ തന്റെ പേരിൽ തയാറാക്കി പ്രസിദ്ധീകരിച്ചതാണെന്നുമുള്ള രീതിയിൽ പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും ആലിക്കുട്ടി മുസ് ലിയാർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."