നടിയെ ആക്രമിച്ച കേസ്; സുപ്രീംകോടതി ഇടപെടല്‍ തേടി ദിലീപ്, അതിജീവിതയ്ക്കും മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണവുമായി ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു. അതിജീവിതക്കെതിരെയും മുന്‍ ഭാര്യക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും വിചാരണ വേഗത്തില്‍ ആക്കണമെന്നുമാണ് നടന് ദിലീപ് ആവശ്യപ്പെടുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥ അതിജീവിതയെ നിയമവിരുദ്ധമായി സഹായിക്കുകയാണെന്നും ദിലീപ് ആരോപിക്കുന്നു.
പല കേസുകളും തനിക്കെതിരെ പൊലിസ് കെട്ടിച്ചമയ്ക്കുകയാണ്. ഒരു വനിതാ ഉദ്യോഗസ്ഥ കേസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഇടപെടുന്നുണ്ട്. അതിജീവിതയ്ക്ക് ഇവരുമായി വളരെ അടുത്ത ബന്ധമാണുള്ളത്. പല ഘട്ടങ്ങളിലും അതിജീവിതയെ ഇവര്‍ നിയമവിരുദ്ധമായി സഹായിക്കുകയാണ്.
സമയ ബന്ധിതമായി കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തനിക്ക് വലിയ നഷ്ടങ്ങളുണ്ടാവും തുടങ്ങിയ കാര്യങ്ങളാണ് ദിലീപ് ഉന്നയക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."