എത്ര കോട്ടകള്‍ കെട്ടി ഒളിച്ചിരുന്നാലും പ്രതിഷേധവുമായി പിന്നിലുണ്ടാകും: മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്
തിരുവനന്തപുരം: എത്ര കോട്ടകള്‍ കെട്ടി നിങ്ങള്‍ ഒളിച്ചിരുന്നാലും ,എത്ര തന്നെ നിങ്ങള്‍ ഭയന്നോടിയാലും ഈ നാടിന്റെ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് പിന്നിലുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്‍് കെ. സുധാകരന്. മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കുന്ന പ്രവര്‍ത്തകനെ പൊലീസ് പിടിച്ചുമാറ്റുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് കെ സുധാകരന് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
നിങ്ങളീ നാട് കണ്ട ഏറ്റവും വലിയ കള്ളനാണ്, കൊള്ളക്കാരനാണ്. രാജ്യദ്രോഹ കുറ്റാരോപണം നേരിടുന്ന മുഖ്യമന്ത്രിയാണെന്നും കെ. സുധാകരന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പിണറായി വിജയൻ ,
''എത്ര കോട്ടകൾ കെട്ടി നിങ്ങൾ ഒളിച്ചിരുന്നാലും ,എത്ര തന്നെ നിങ്ങൾ ഭയന്നോടിയാലും ഈ നാടിൻ്റെ പ്രതിഷേധവുമായി കോൺഗ്രസ്സ് പിന്നിലുണ്ടാകും".കാരണം നിങ്ങളീ നാട് കണ്ട ഏറ്റവും വലിയ കള്ളനാണ്, കൊള്ളക്കാരനാണ്. രാജ്യദ്രോഹ കുറ്റാരോപണം നേരിടുന്ന മുഖ്യമന്ത്രിയാണ്.
ആകാശത്തിലും മണ്ണിലും അഴിമതിവീരൻ മുഖ്യമന്ത്രിയെ പ്രതിഷേധത്തിൻ്റെ ചൂടറിയിച്ച് നിരന്തരം ഭയപ്പെടുത്തുന്ന സമര ഭടൻമാർക്ക് അഭിവാദ്യങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."