ജൈവം ജീവാമൃതം പദ്ധതി
കുന്നംകുളം: കടവല്ലൂരിനെ വിഷ വിമുക്ത പഞ്ചായത്തായി പുനര്‍ നിര്‍മിക്കാന്‍ കടവല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ജൈവം ജീവാമൃതം പദ്ധതി കോര്‍ഡിനേറ്റര്‍ എം.ബാലാജി കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യു.പി ശോഭനക്ക് ആദ്യ വിളവെടുപ്പ് നല്കി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി.എ മുഹമ്മദ് ഹനീഫ അധ്യക്ഷനായി. സെക്രട്ടറി പി.കെ പ്രേമകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൃഷി വകുപ്പിന്റെയും, പഞ്ചായത്തിന്റെയും സഹകരണത്തോടെ 60 ഓളം കാര്‍ഷിക ഗ്രൂപ്പുകള്‍ രൂപീകരിച്ച് 400 ഓളം കര്‍ഷകരുടെ നേതൃത്വത്തില്‍ 30 ഏക്കറിലാണ് ജൈവ പച്ചക്കറി കൃഷി നടത്തിയത്. വിത്തും, തൈകളും സൗജന്യമായാണ് വിതരണം ചെയത്ത്. ജൈവ വളവും, കീടനാശിനികളും സബ്സിഡി നിരക്കില്‍ വിതരണം ചെയ്തു. കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പ് നല്കി ഉല്‍പ്പന്നങ്ങള്‍ ബാങ്ക് സംഭരിക്കുകയും ചെയ്യും. വൈസ് പ്രസിഡന്റ് കെ.ഇ സുധീര്‍, സജിത ബിജു, പി.വി സുരേഷ്, സുഹറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."