HOME
DETAILS
MAL
മുക്കാലിയിലെ കുപ്പിവെള്ള ഫാക്ടറി അടക്കാനുള്ള ഉത്തരവ് സ്വാഗതാര്‍ഹമെന്ന്
backup
August 24 2016 | 18:08 PM
പാലക്കാട്: സൈലന്റ് വാലി ബഫര്‍ മേഖലയായ മുക്കാലിയിലെ കുപ്പിവെള്ള ഫാക്ടറി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട ജില്ലാ കലക്ടറുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് ജനജാഗ്രത യോഗം അഭിപ്രായപ്പെട്ടു. വരള്‍ച്ച ബാധിത പ്രദേശമായ അട്ടപ്പാടിയില്‍ കുപ്പിവെള്ള ഫാക്ടറി പ്രതിദിനം ആയിരകണക്കിന് ലിറ്റര്‍ വെള്ളം ഊറ്റിയെടുത്തു വില്‍ക്കുന്നുണ്ട്.
ഡോ. പി.എസ് പണിക്കര്‍ അധ്യക്ഷനായി. മേജര്‍ പി.എം രവീന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എം.എന്‍ അനുവറുദ്ധീന്‍, പ്രൊഫ. ഇ.ഗോപീകൃഷ്ണന്, എം. സുലൈമാന്‍, അഡ്വ. ഷാജി, വി. പ്രേമസുന്ദര്, പി. ഗോപാലന്, കെ.എ രാമകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."