മുല്ലപ്പെരിയാര്‍ അല്പ സമയത്തിനകം തുറക്കും
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ അല്പ സമയത്തികം തുറക്കും. ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 137.5 അടിയിലേക്ക് എത്തിയ സാഹചര്യത്തില്‍ മൂന്ന് ഷട്ടറുകളാണ് തുറക്കുന്നതെന്ന് തമിഴ്നാട് അറിയിച്ചതായി മന്ത്രി റോഷി അഗസ്റ്റിന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'V2,V3,V4 ഷട്ടറുകളാണ് തുറക്കുന്നത്. 30 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ആദ്യമണിക്കൂറില്‍ സെക്കന്റില്‍ 534 ഘന അടി വെള്ളം പുറത്തേക്കൊഴുകും.രണ്ടുമണിക്കൂറിന് ശേഷം 1000 ഘനയടി വരെ ഉയര്‍ത്തും. ഇതിന് ശേഷം ഏതെങ്കിലും രീതിയില്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നുണ്ടെങ്കില്‍ കൂടിയാലോചിച്ച ശേഷമേ ചെയ്യൂ എന്നും തമിഴ്നാട് അറിയിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ അധികജലം ഒഴുക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്'. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
പെരിയാറിന്റെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 534 ഘന അടി വെള്ളം ഒഴുകിയെത്തിയാലും ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്നും ഓറഞ്ച് അലര്‍ട്ടിനോട് അടുക്കുകയാണെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."