HOME
DETAILS

മലമ്പുഴ മേഖലയില്‍ തെങ്ങിനും കവുങ്ങിനും കൊഴിച്ചില്‍ രോഗം

  
backup
August 24, 2016 | 6:32 PM

%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf



മലമ്പുഴ: മലമ്പുഴ പഞ്ചായത്തില്‍ വ്യാപകമായി കൊഴിച്ചില്‍ രോഗം കണ്ടെത്തി. കവുങ്ങില്‍നിന്ന് അടക്ക, തെങ്ങ്, കുരുമുളക് തോട്ടങ്ങളിലാണ് കൊഴിച്ചിലുള്ളത്. മൂന്നുമാസം പ്രയമുള്ള അടയ്ക്കകളാണ് കൊഴിയുന്നത്.
ഇത് വില്‍ക്കാനോ ഉപയോഗിക്കാനോ കഴിയില്ല. കടുത്ത വേനലിനുശേഷം ആവശ്യമായ മഴ ലഭിക്കാത്തതാണ് അടയ്ക്ക കൊഴിഞ്ഞുവീഴാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മലമ്പുഴ പഞ്ചായത്തില്‍ 20 ഹെക്ടറിലധികം കവുങ്ങ് കൃഷിയുണ്ട്. കവുങ്ങിന്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്താണ് വ്യാപാരികള്‍ അടയ്ക്ക പറിച്ചെടുക്കുന്നത്. കഴിഞ്ഞവര്‍ഷം ഏക്കറിന് ഒന്നര ലക്ഷം രൂപ പാട്ടമായി ലഭിച്ചിരുന്നു. എന്നാല്‍, കായ ഇല്ലാത്തിനാല്‍ ഇത്തവണ ഏക്കറിന് 35,000 രൂപ മാത്രമെ വ്യാപാരികള്‍ നല്‍കുന്നുള്ളു.
ഉണക്ക അടക്കയ്ക്ക് കിലോ 160 മുതല്‍ 180 വരെയും പച്ച അടയ്ക്ക കിലോയ്ക്ക് 30 മുതല്‍ 40 രൂപവരെയും വിലയുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് കവുങ്ങില്‍ പൂക്കുല വിടരുന്നത്. ഈ മാസത്തുണ്ടായ കനത്ത ചൂട് കൊഴിച്ചിലിനു കാരണമായെന്ന് കര്‍ഷകര്‍ പറയുന്നു.
ഈ പ്രദേശത്ത് തെങ്ങിലും കൊഴിച്ചില്‍ രോഗം കാണുന്നുണ്ട്. മച്ചിങ്ങകളെല്ലാം കൊഴിഞ്ഞു താഴേക്ക് വീഴുകയാണ്. ഓരോ കുലയില്‍ നിന്നും 80 ശതമാനം മച്ചിങ്ങയും കൊഴിയുന്നു. കുരുമുളക് കുലയോടെ കൊഴിഞ്ഞു താഴെവീഴുന്നു.  
ചേനക്കൃഷിയിലും കാലാവസ്ഥാവ്യതിയാനം പ്രതിഫലിക്കുന്നുവെന്നും കര്‍ഷകര്‍പറഞ്ഞു. കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ഷിച്ച് പ്രശ്‌നം വിലയിരുത്തി നഷ്ടപരിഹാരത്തിന്റെ കണക്ക് എടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  7 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  7 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  8 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  8 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  8 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  8 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  8 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  8 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  8 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  8 days ago