'സുപ്രഭാതം' കാംപയിന് ജിദ്ദയിൽ തുടക്കമായി
ജിദ്ദ: മലയാളികളുടെ പ്രിയപ്പെട്ട പത്രമായ 'സുപ്രഭാതം' ദിന പത്രത്തിന്റെ പ്രചാരണ കാംപയിന് ജിദ്ദയിൽ തുടക്കമായി. ബാഗ്ദാദിയ്യ എസ് ഐ സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. വാർത്തകൾ വളച്ചൊടിക്കപ്പെടുന്ന ഇക്കാലത്ത് സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുക വഴി കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട പത്രമായി 'സുപ്രഭാതം' മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ - വിദ്വേഷ പ്രചരണം നന്നായി നടക്കുന്ന ഇക്കാലത്ത് വ്യത്യസ്ത ജാതി മത വിഭാഗങ്ങളെ കൂട്ടി യോജിപ്പിച്ചു നാട്ടിൽ സൗഹാർദ്ദം നില നിറുത്തുന്നതിലും 'സുപ്രഭാതം' മഹത്തായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്‌മദ് പാളയാട്ടിനെ വരിക്കാരനായി ചേർത്ത് കൊണ്ട് സയ്യിദ് ഉബൈദുല്ല തങ്ങൾ കാംപയിന് തുടക്കം കുറിച്ചു. 'സുപ്രഭാതം' ക്യാമ്പയിൻ വിജയിപ്പിക്കാൻ കെഎംസിസി പ്രവർത്തകരുടെ പൂർണ്ണ സഹകരണം ഉണ്ടാവുമെന്ന് അഹ്‌മദ് പാളയാട്ട് പറഞ്ഞു. ചടങ്ങിൽ എസ് ഐ സി മക്ക പ്രവിശ്യ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ അധ്യക്ഷത വഹിച്ചു.
എസ് ഐ സി ജിദ്ദ ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ സെക്രട്ടറി ഉസ്മാൻ എടത്തിൽ, മുജീബ് റഹ്‌മാനി മൊറയൂർ, അബ്ദുൽ ഗഫൂർ ഹൈതമി, അസീസ് പറപ്പൂർ, അബ്ദുൽ ജബ്ബാർ ഹുദവി പള്ളിക്കൽ, കെ. പി അബ്ദുറഹ്മാൻ ഹാജി പുളിക്കൽ, മുഹമ്മദ് കല്ലിങ്ങൽ (സുപ്രഭാതം ജിദ്ദാ റിപ്പോർട്ടർ), ഫിറോസ് പരതക്കാട്, ഷൌക്കത്ത് വണ്ടൂർ, മുഹമ്മദലി മുസ്‌ലിയാർ കാപ്പ്, സുഹൈൽ ഹുദവി കുളപ്പറമ്പ്, ഹാഷിം കണ്ണൂർ , ഷൌക്കത്ത് കരുവാരകുണ്ട് തുടങ്ങിയവർ സംബന്ധിച്ചു.
ഓർഗ: സെക്രട്ടറി സൈനുദ്ധീൻ ഫൈസി പൊന്മള സ്വാഗതവും ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."