HOME
DETAILS
MAL
ഫലസ്തീനുനേരെയുള്ള ആക്രമണം ശക്തമാക്കി ഇസ്രായേല്‍ ; 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
backup
August 06 2022 | 13:08 PM
ഗസ്സ: ഫലസ്തീനുനേരെയുള്ള ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ഗസ്സ അടക്കമുള്ള പ്രദേശങ്ങളിലാണ് ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 11 ആയി. 80ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമാണ് . അതിനിടെ, ഗസ്സയില്‍നിന്നുള്ള റോക്കറ്റ് ആക്രമണത്തില്‍ രണ്ട് ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
റാമല്ല, ഹെബ്രോണ്‍, അധിനിവിഷ്ട വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലാണ് ഇന്നലെ ഇസ്രായേല്‍ ആക്രമണം നടന്നത്. ഗസ്സയിലെ ജനാധിവാസകേന്ദ്രങ്ങള്‍ക്കുനേരെയും ഇസ്രായേല്‍ ആക്രമണം അഴിച്ചു വിട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."