പാതയോരം
കവിത
അനിത അമ്മാനത്ത്
പാതയോരങ്ങളിലെ മങ്ങിയ
ജീവിതങ്ങളെ നോക്കി മാത്രം
അനുകമ്പതൻ ആഴങ്ങളിൽ
മുങ്ങിനിവരുന്നവർക്കായൊരു
പരസ്യമായ രഹസ്യമോതാം.
അസഹനീയമാം ദൈന്യതയുടെയും
ക്രൂരതയുടെ ബാക്കിപത്രത്തിന്റെയും
കണ്ണുനീർചോലകൾ ഒഴുകുന്ന
എത്രയോ ജന്മനാളങ്ങൾ
ഇഷ്ടികക്കൂടുകളിൽ നെടുവീർപ്പ്
ഉള്ളിൽ അടക്കുന്നു.
മൂർച്ഛിച്ച പ്രതികാരത്തിന്റെ
വഴിയെന്നോണം ഒരുനേരം
അന്നംപോലും ഒരേ വീടിനുള്ളിൽ
സഹജീവികൾക്ക് നിഷേധിക്കുന്ന
ക്രൂരരായ വിദ്യാസമ്പന്നർ
ഈ ഭൂവിൽ വസിക്കുന്നതറിഞ്ഞും
ഇല്ലെന്ന് നിങ്ങൾ ഭാവിക്കരുതേ.
വിധിയെന്ന ചട്ടുകത്തിന്റെ
പാതയിലൂടെ നടക്കുന്നവരുടെ
കണ്ണുനീരിൽ കുതിർന്ന
നിസ്സഹായതയുടെ
കാഴ്ചകൾക്ക് പ്രണാമം!
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."