'മന്ത്രി റിയാസിന് അസഹിഷ്ണുത, പരസ്പര വിരുദ്ധമായാണ് ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കുന്നതെന്ന് വി.ഡി സതീശന്
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. റിയാസിന് അസഹിഷ്ണുതയാണെന്നും റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധമായാണ് അദ്ധേഹം മറുപടി പറയുന്നതെന്നും വി.ഡി സതീശന് വിമര്‍ശിച്ചു.
അദ്ദേഹം മന്ത്രിയല്ല വെറും മുഹമ്മദ് റിയാസ് മാത്രമായിരുന്നെങ്കില്‍ ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല. റോഡ് നന്നാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ തന്നെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് വിഡി സതീശന് പറഞ്ഞു.
അതേസമയം ദേശീയപാതയിലെ കുഴിയടക്കുന്നത് അശാസ്ത്രീയമാണെന്ന് പി.ഡബ്ല്യൂഡിയും വ്യക്തമാക്കി. ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ അടിയന്തരമായി പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഇടപ്പളളി മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂര്‍ എറണാകുളം കലക്ടര്‍മാര്‍ പരിശോധിക്കണമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശം നല്‍കിയിരുന്നു. ഒരാഴ്ചക്കുളളില്‍ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അററകുറ്റപ്പണി നടത്താന്‍ കോടതി ഇന്നലെ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."