ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്; പലയിടങ്ങളിലും സംഘര്‍ഷം
തിരുവനന്തപുരം: തീരദേശമേഖല നേരിടുന്ന ജീവിത പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി എത്തിയത് പോലീസ് തടഞ്ഞതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം.
തിരുവല്ലം,ഈഞ്ചക്കല്‍,ജനറല്‍ ആശുപത്രി ജംഗ്ഷന്‍,കഴക്കൂട്ടം,എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ബോട്ടുകളുമായി വന്ന വാഹനങ്ങല്‍ പൊലീസ് തടഞ്ഞു. വള്ളങ്ങള്‍ കയറ്റിയ വാഹനങ്ങള്‍ സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് പൊലിസ് പറഞ്ഞതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനം കടത്തിവിടാത്തതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ചാവക്കാടും മത്സ്യബന്ധനത്തിനുപോയ അഞ്ചു തൊഴിലാളികള്‍ മരിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം മൂലം പനത്തുറ മുതല്‍ വേളിവരെ കടല്‍ത്തീരം നഷ്ടപ്പെട്ട് അഞ്ഞൂറിലേറെ വീടുകള്‍ നഷ്ടമായി. 2018 മുതല്‍ മുന്നൂറോളം കുടുംബങ്ങള്‍ ഫുഡ് കോര്ഡപ്പറേഷന്റെ ക്യാംപിലും സ്‌കൂള്‍ വരാന്തയിലുമാണ്. ഈക്കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകാത്തതിലാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."