പ്രളയദുരിതം: പാസ്പോര്‍ട്ട് അപേക്ഷകള്‍ 28 വരേ സ്വീകരിക്കും
ദുബൈ: യു.എ.ഇയിലുണ്ടായ പ്രളയത്തില്‍ പാസ്പോര്ട്ടുകള് നഷ്ടമാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തവര്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേനയുള്ള പ്രത്യേക അപേക്ഷ സ്വീകരിക്കല്‍ ഓഗസ്റ്റ് 28 വരേ തുടരും.
ഫുജൈറയിലെയും കല്‍ബയിലെയും ബി.എല്‍.എസ് സെന്ററുകളില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നു. ഇവിടെ 80 ഓളം അപേക്ഷകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.യു.എ.ഇയിലെ വിവിധ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകളും ദുരിതബാധിതരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
പ്രളയത്തില്‍ പാസ്പോര്‍ട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടമാവുകയോ ചെയ്ത ഇന്ത്യന്‍ പൗരന്മാരില് നിന്ന് പ്രത്യേക പരിഗണനയോടെ അപേക്ഷകള്‍ സ്വീകരിക്കുകയാണെന്നും ഓഗസ്റ്റ് 28 വരെ ഇത്തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുമെന്നും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന് ആന്റ് എജ്യൂക്കേഷന്‍ കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു. കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായും ഇന്ത്യന്‍ പൗരന്മാര്ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."