HOME
DETAILS
MAL
തോമസ് ഐസകിന് ഇ.ഡി അയച്ച നോട്ടിസ് അപ്രസക്തം; പിന്തുണച്ച് വി.ഡി സതീശന്
backup
August 11 2022 | 07:08 AM
തിരുവനന്തപുരം: മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ കിഫ്ബി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കിഫ്ബി കേസ് ഇഡിയുടെ പരിധിയില്‍ വരില്ല. മസാലബോണ്ടില്‍ ഇടപെടാന്‍ ഇഡിക്ക് അധികാരമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് തര്‍ക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'കിഫ്ബിയിലെ ഇഡി നടപടിയെ കുറിച്ച് ഞങ്ങള്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. കിഫ്ബി സര്‍ക്കാരിന്റെ ബാധ്യതയായി മാറും. ഭരണഘടനാപരമായി അതിന്റെ നടപടികള്‍ ശരിയല്ല. പുറത്തുനിന്നെടുക്കുന്ന കടം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുമെന്ന കാര്യത്തില്‍ ഉറപ്പാണ്. ഞങ്ങളുടെ ആദ്യം മുതലുള്ള നിലപാടാണ് അത്', സതീശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."