'പണം പോയി പവര്‍ വരും'; 10 മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ, 3.22 കോടിയുടെ ധൂര്‍ത്ത്
തിരുവനന്തപുരം: 10 മന്ത്രിമാര്‍ക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു. ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം. വാഹനങ്ങള്‍ വാങ്ങാന്‍ 3,22,20,000 രൂപയാണ് അനുവദിച്ചത്. വെള്ളിയാഴ്ചയാണ് തുക അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കിയത്.സാമ്പത്തിക പ്രതിസന്ധി മൂലം 10 വാഹനങ്ങള്‍ വാങ്ങുന്നതിനെ ധനകാര്യ വകുപ്പ് എതിര്‍ത്തിരുന്നു.
മന്ത്രിമാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പഴയത് ആയതിനാലാണ് പുതിയവ വാങ്ങുന്നതെന്നാണ് വിശദീകരണം. പുതിയ കാറുകള്‍ ലഭിക്കുമ്പോള്‍ മന്ത്രിമാര്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നല്‍കണം.
കഴിഞ്ഞ മാസമാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉപയോഗിക്കാനെന്ന പേരില്‍ ഡല്‍ഹിയിലേക്ക് രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങിയത്. 72 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം ധനകാര്യ വകുപ്പ് വാഹനങ്ങള്‍ വാങ്ങുന്നതിനെ എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."