ജെന്റർ ന്യുട്രൽ യൂണിഫോം നടപ്പിലാക്കരുത്: വാഫി - വഫിയ്യ ജിദ്ദ കമ്മിറ്റി
ജിദ്ദ: വിദ്യാലയങ്ങളിൽ ജെന്റർ ന്യുട്രൽ യൂണിഫോം നടപ്പിലാക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്ന് വാഫി - വഫിയ്യ ജിദ്ദ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പുരോഗമനത്തിന്റെ പേരിൽ നടപ്പിലാക്കുന്ന ഇത്തരം ലിബറൽ ആശയങ്ങൾ സമൂഹത്തെ ആരാജകത്വത്തിലേക്ക് നയിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ബാഗ്ദാദിയ്യ എസ് ഐ സി ഓഡിറ്റിറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ അധ്യക്ഷത വഹിച്ചു. നാസർ ഹാജി കാടാമ്പുഴ ചർച്ച ഉദ്ഘാടനം ചെയ്തു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി, മുഹമ്മദ് ഓമശ്ശേരി, മുഹമ്മദ് ഈസ കാളികാവ്, റസീം കണ്ണൂർ, അബ്ദുൽ മുസവ്വിർ കോഡൂർ, മുഹമ്മദ് കല്ലിങ്ങൽ, കെ. വി മുസ്തഫ വളാഞ്ചേരി, സിദ്ധീഖ് കാളികാവ്, അബ്ദുന്നാസർ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ദിൽഷാദ് തലാപ്പിൽ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി സാലിം അമ്മിനിക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."